യൂറോസോണില്‍ വളര്‍ച്ചാ പ്രതിസന്ധി സൂചന പുറത്തുവിട്ട് ഐ.എം.എഫ് വേള്‍ഡ് ഇക്കോണോമിക് ഔട്ട്‌ലുക്ക് റിപ്പോര്‍ട്ട്

ഡബ്ലിന്‍: അയര്‍ലന്‍ഡ് ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ ഈ വര്‍ഷം വളര്‍ച്ചാ നിരക്കില്‍ ഗണ്യമായ കുറവ് അനുഭവപ്പെടുമെന്ന് ഐ.എം.ഓ. വാഷിംഗ്ടണില്‍ വെച്ച് നടന്ന ലോക സാമ്പത്തിക അവലോകത്തിലാണ് ഈ മുന്നറിയിപ്പ്. രാജ്യത്തെ മുന്‍നിര രാജ്യങ്ങളിലും വളര്‍ച്ചാ കുറവ് അനുഭവപ്പെടും. ഇന്റര്‍നാഷണല്‍ മോണിറ്ററിങ് ഫണ്ട് ചീഫ് ഇക്കോണോമിസ്റ്റും ഇന്ത്യക്കാരിയുമായ ഗീത ഗോപിനാഥാണ് സമ്മേളനത്തില്‍ അവലോകന രേഖ സമര്‍പ്പിച്ചത്.

അയര്‍ലണ്ടില്‍ ഈ വര്‍ഷം വളര്‍ച്ചാ നിരക്കില്‍ കുറവ് ഉണ്ടാകുമെന്ന് കഴിഞ്ഞ ദിവസം സെന്‍ട്രല്‍ ബാങ്ക് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ആഗോള വളര്‍ച്ചാ നിരക്കിലും ഇതേ സാഹചര്യമാണ് ഈ വര്‍ഷം പ്രതീക്ഷിക്കേണ്ടത് എന്ന് ലോക വ്യാപാര സംഘടനയും കഴിഞ്ഞ ആഴ്ചയില്‍ റിപ്പോര്‍ട്ട് പുറത്തിറക്കിയിരുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ വളര്‍ച്ചാ നിരക്ക് കുറയുമെന്ന് സൂചന നല്‍കുന്ന മൂന്നാമത്തെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ഐ.എം.എഫ് പുറത്തുവിട്ടിരിക്കുന്നത്.

യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നത് ബ്രെക്‌സിറ്റ് ആണെന്നും അവലോകനത്തില്‍ എടുത്ത് പറയുകയുണ്ടായി. ലോക രാജ്യങ്ങളില്‍ യൂറോപ് വളരെ ശ്രദ്ധിച്ച് മാത്രം മുന്നോട്ടുപോകേണ്ട സാഹചര്യമാണ് കടന്നുവരുന്നത്. പ്രത്യേകിച്ച് യൂറോസോണ്‍ മേഖല അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്.

യൂണിയന്‍ രാജ്യങ്ങളില്‍ ഏതെങ്കിലും ഒരു രാജ്യത്തിന് ഏല്‍ക്കുന്ന ക്ഷീണം യൂറോയെ മൊത്തത്തില്‍ തളര്‍ത്തുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഐ.എം.എഫ്-ന്റെ കണക്കനുസരിച്ച് ആഗോള സാമ്പത്തിക വളര്‍ച്ച ഇക്കൊല്ലം 3 .3 ശതമാനം മാത്രമായിരിക്കും. ചൈന, യു.എസ് വ്യാപാര യുദ്ധങ്ങള്‍ തുടര്‍ന്നാല്‍ ആഗോള വളര്‍ച്ചാ നിരക്കില്‍ വീണ്ടും കുറവ് വരുമെന്നും ഐ.എം.എഫ് ചൂണ്ടിക്കാട്ടുന്നു.

ഡികെ

Share this news

Leave a Reply

%d bloggers like this: