യൂറോസോണിന് തളര്‍ച്ച നേരിടുന്നു….യൂറോപ്പ്യന്‍ കമ്മീഷന്റെ മുന്നറിയിപ്പ് : വളര്‍ച്ച നിരക്ക് താഴോട്ട്

ഡബ്ലിന്‍ : യൂറോപ്പ്യന്‍ സാമ്പത്തിക മേഖലയില്‍ വരും വര്‍ഷങ്ങളില്‍ വളര്‍ച്ച നിരക്ക് കുത്തനെ കുറഞ്ഞേക്കാമെന്ന് യൂറോപ്പ്യന്‍ കമ്മീഷന്റെ മുന്നറിയിപ്. യൂണിയന്‍ രാജ്യങ്ങള്‍ ഉയര്‍ന്ന വളര്‍ച്ച കൈവരിക്കുമെന്ന കമ്മീഷന്‍ റിപ്പോര്‍ട്ടിന് തീര്‍ത്തും വിരുദ്ധമായ മറ്റൊരു റിപ്പോര്‍ട്ടിലാണ് വളര്‍ച്ചാനിരക്ക് കുറയാനുള്ള സാധ്യത വ്യക്തമാകുന്നത്. യൂണിയന്‍ രാജ്യങ്ങളില്‍ നാണ്യ പെരുപ്പം ഉയര്‍ന്ന വരുന്ന സാഹചര്യത്തിലാണ് യൂറോപ്പ്യന്‍ കമ്മീഷന്‍ അംഗ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്.

യൂണിയനില്‍ ഏതെങ്കിലും ഒരു രാജ്യത്തിന് ഏല്‍ക്കുന്ന സാമ്പത്തിക പ്രതിസന്ധി മറ്റു രാജ്യങ്ങളെയും പ്രതികൂലമായി ബാധിക്കും. യൂണിയനിലെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച അയര്‍ലണ്ടിന്റെ സാമ്പത്തിക ഘടന ശക്തമാണെന്നും കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ കാണാം. പക്ഷെ വളര്‍ച്ചാനിരക്ക് വരും വര്‍ഷങ്ങളില്‍ നേരിയതോതില്‍ കുറഞ്ഞു വരുന്നത് അത്ര ആശാവഹമല്ലെന്നാണ് ഈ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക അവലോകനങ്ങള്‍ വ്യക്തമാകുന്നത്.

കമ്മീഷന്റെ ആദ്യ റിപ്പോര്‍ട്ട് അനുസരിച് ഈ വര്‍ഷം ഐറിഷ് ഇക്കോണമി 5.7 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും, പിന്നീട് അത് 5.6 ശതമാനം എന്ന് കമ്മിഷന്‍ തിരുത്തി. വരും വര്‍ഷങ്ങളില്‍ 4.4 ശതമാനം വളര്‍ച്ച നിരക്ക് എന്നത് 4 ശതമാനമായി കുറയുമെന്നും കമ്മീഷന്റെ ഈ വര്‍ഷത്തെ രണ്ടാമത്തെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ കാണാം. യൂണിയന്‍ രാജ്യങ്ങളില്‍ വെച്ച് തീര്‍ത്തും സാമ്പത്തിക സുരക്ഷിതത്വവും ഉള്ള രാജ്യം അയര്‍ലന്‍ഡ് തന്നെയാണ്.

എങ്കിലും യൂറോസോണിനെ പിടികൂടിയ നാണ്യപ്പെരുപ്പം ഐറിഷ് ഇക്കണോമിയെ നേരിയ തോതില്‍ ബാധിച്ചേക്കും. ബ്രെക്‌സിറ്റ് കടന്നുവരുന്നത് യൂറോസോണിന് തിരിച്ചടികള്‍ ഉണ്ടാക്കിയേക്കും. യു.എസ് മായുള്ള വ്യാപാരകരാറില്‍ അമേരിക്ക യൂണിയനുമേല്‍ ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിച്ചതും യൂറോസോണിന് തിരിച്ചടിയായി മാറും.

ബ്രെക്‌സിറ്റിനെ തുടര്‍ന്ന് യൂണിയനിലേക്ക് മള്‍ട്ടി നാഷണല്‍ കമ്പനികള്‍ കടന്നു വരുന്നത് യൂറോസോണിന് ഏല്‍ക്കുന്ന തകര്‍ച്ചയെ പിടിച്ചു നിര്‍ത്താന്‍ സഹായിക്കും. യൂറോയുടെ മൂല്യം കുറയാതെ സൂക്ഷിക്കാന്‍ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ അംഗരാജ്യങ്ങള്‍ ഊര്‍ജിതമാകണമെന്നും കമ്മീഷണ്‍ റിപ്പോര്‍ട്ടില്‍ ചുണ്ടി കാണിക്കുന്നു. അമേരിക്കയുമായുള്ള വ്യാപാരകരാറിന്റെ ക്ഷീണം തീര്‍ക്കാന്‍ ഏഷ്യന്‍ രാജ്യങ്ങളുമായുള്ള വാണിജ്യ ഇടപെടലുകള്‍ നടത്താന്‍ യൂണിയന്‍ ആലോചിച്ചു വരികയാണ്.

ഡികെ .

Share this news

Leave a Reply

%d bloggers like this: