യൂറോപ്പില്‍ എവിടെ പോയാലും നിങ്ങള്‍ക്ക് ചികിത്സ ലഭ്യമാക്കാന്‍ ഹെല്‍ത്ത് കാര്‍ഡ്

ഡബ്ലിന്‍: യൂറോപ്യന്‍ യൂണിയനില്‍ 2004 മുതല്‍ നടപ്പാക്കിയതാണ് ഇഎച്ച്ഐസി അഥവാ യൂറോപ്യന്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കാര്‍ഡ്. ഇത് അയര്‍ലന്‍ഡ് റസിഡന്‍റായിരിക്കുന്നവര്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ എവിടെയും ആരോഗ്യ സേവനം തേടുന്നതിന് സഹായകരമാണ്. കൂടാതെ സ്വിറ്റ്സര്‍ലാന്‍ഡ്, നോര്‍വെ, ഐസ് ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലും ഉപയോഗപ്രദമാണ്. താത്കാലികമായി ഈ രാജ്യങ്ങളില്‍ താമിക്കുന്നതിനിടെ രോഗം വരികയോ പരിക്കേല്‍ക്കുകയോ ചെയ്താലാണ് ഇഎച്ച്ഐസി പ്രയോജനപ്പെടുത്താനാവുക.

അയര്‍ലന്‍ഡില്‍ നിയമപ്രകാരം താമസിക്കുന്ന ആര്‍ക്ക് വേണമെങ്കിലും  ഇഎച്ച്ഐസി ലഭിക്കുന്നതാണ്.  അങ്ങനെ നോക്കിയാല്‍ ചരുക്കത്തില്‍ നിങ്ങള്‍ ഒരു വര്‍ഷം നിര്‍ബന്ധമായും അയര്‍ലന്‍ഡില്‍ താമസിക്കുന്ന ആളായിരിക്കണം. അതല്ലെങ്കില്‍ അയര്‍ലന്‍ഡില്‍ ചുരങ്ങിയത് ഒരു വര്‍ഷം ജീവിക്കാന്‍ താത്പര്യപ്പെടുന്ന ആളായിരിക്കണം. ഇഎച്ച്ഐസി ലഭിക്കുന്നതിന് തുക മുടക്കേണ്ടതില്ല. അപേക്ഷിക്കുന്നതിനോ പുതുക്കുന്നതിനോ ചാര്‍ജ് ഈടാക്കുന്നില്ല. എച്ച്എസ്ഇയാണ് ഇഎച്ച്ഐസിയ്ക്കുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതും കൈകാര്യം ചെയ്യുന്നതും. എച്ച്എസ്ഇയുടെ എല്ലാ ഹെല്‍ത്ത് ഓഫീസുകളിലും എച്ച്എസ്ഇ കൈകാര്യം ചെയ്യുന്ന സൈറ്റായ www.ehic.ieയിലും അപേക്ഷ സ്വീകരിക്കുന്നതാണ്.

കാര്‍ഡിന്‍റെ സേവനം ലഭിക്കുന്നതിന് രോഗിയാകുകയോ പരിക്കേല്‍ക്കുകയോ ചെയ്യുന്ന പക്ഷം ഏറ്റവും അടുത്തുള്ള പബ്ലിക് സംവിധാനത്തിലുള്ള ഡോക്ടറെയാണ് സമീപിക്കേണ്ടത്. സര്‍ക്കാര്‍ ആശുപത്രികള്‍, സര്‍ക്കാര്‍ ചികിത്സാ കേന്ദ്രങ്ങള്‍ എന്നിവ സന്ദര്‍ശിച്ച് നിങ്ങളുടെ കാര്‍ഡ് നല്‍കുക. സ്വകാര്യ കേന്ദ്രങ്ങളിലും ഡോക്ടര്‍മാരില്‍ നിന്നും തേടുന്ന ചികിത്സയ്ക്ക് കാര്‍ഡ് പരിരക്ഷ ലഭിക്കില്ല. ലോക്കല്‍ ഹെല്‍ത്ത് ഓഫീസര്‍മാരില്‍ നന്നും ഇഎച്ച്ഐസിയുടെ വെബ്സൈറ്റില്‍ നിന്നും ഒരോ രാജ്യത്തും ലഭ്യമാകുന്ന സേവനങ്ങള്‍ ഏതെല്ലാമെന്ന് വിവരങ്ങള്‍ ലഭിക്കും.

കാര്‍ഡ് രാജ്യത്തേക്ക് മടങ്ങി വരുന്നതിനോ കൂടുതല്‍ സമയം തങ്ങുന്നതിനോ ആവശ്യമായ ചെലവ് വഹിക്കില്ല. അപകടങ്ങള്‍ ഇത് മൂലം പരിക്കേല്‍ക്കുന്ന സാഹചര്യങ്ങള്‍ ഒക്കെ പരിഗണിച്ച് ഇത് മൂലം യാത്രകളില്‍ സ്വകാര്യ ആരോഗ്യ ഇന്‍ഷുറന്‍സ് ഉണ്ടായിരുക്കുന്നതാണ് നല്ലത്. അപേക്ഷ നല്‍കി പത്ത് തൊഴില്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കാര്‍ഡ് കയ്യില്‍ ലഭിക്കും. കാര്‍ഡ് ലഭിക്കുന്നതിന് മുമ്പാണ് നിങ്ങള്‍ യാത്ര പ്ലാന്‍ ചെയ്തിരിക്കുന്നതെങ്കില്‍ ടെമ്പററി റീപ്ലേയ്സ്മെന്‍റ് സര്‍ട്ടിഫിക്കേറ്റ് ലഭിക്കുന്നതാണ്. കാര്‍ഡിന് തുല്യമായ മൂല്യമുള്ളതാണിത്. എന്നാല്‍ ഹ്രസ്വയമായ സമയത്തേക്ക് മാത്രമേ സര്‍ട്ടിഫിക്കേറ്റ് ഉപയോഗിക്കനാകൂ. ഒരാള്‍ക്ക് ഒരു ടെമ്പററി റീപ്ലേസ്മെന്‍റ് സര്‍ട്ടിഫിക്കറ്റേ ലഭിക്കൂ.

നാല് മുതല്‍ അ‍ഞ്ച് വര്‍ഷത്തേയ്ക്കാണ് നിങ്ങളുടെ കാര്‍ഡിന് കാലാവധിയുള്ളത്. യാത്രക്ക് മുമ്പ് കാര്‍ഡിന‍്റെ കാലാവധി തീര്‍ന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നത് ഉചിതമായിരിക്കും. കാര്‍ഡിന്‍റെ കാലാവധി കഴിഞ്ഞാല്‍ എളുപ്പത്തില്‍ തന്നെ പുതുക്കാവുന്നതാണ്. വെബ്സൈറ്റ് വഴിയോ ലോക്കല്‍ ഹെല്‍ത്ത് ഓഫീസ് വഴിയോ ഇതിന് സൗകര്യമുണ്ട്. യുകെയിലെ യാത്രകള്‍ക്ക് കാര്‍ഡിന്‍റെ ആവശ്യമില്ല, അയര്‍ലന്‍ഡിലെ റിസിഡന്‍സി പ്രൂഫുകള്‍ നല്‍കിയാല്‍ സേവനങ്ങള്‍ ലഭ്യമാകും. എങ്കില്‍ കൂടിയും അത്തരം സേവനങ്ങള്‍ക്ക് കാര്‍ഡ് കൈവശം വെയ്ക്കുന്നത് സേവനങ്ങള്‍ ലഭിക്കുന്നതിന് സഹായകരമായി വരും.

കാര്‍ഡ് അപേക്ഷിക്കുന്നത് ലളിതമാണ് ലോക്കല്‍ ഹെല്‍ത്ത് ഓഫീസില്‍ നിന്ന് അപേക്ഷ ലഭിക്കും. അതല്ലെങ്കില്‍ www.ehic.ie ലഭ്യവുമാണ് അപേക്ഷകള്‍. 1850 24 1850 എന്ന എച്ച്എസ്ഇ ഇന്‍ഫോലൈനില്‍ വിളിച്ചും കാര്യങ്ങള്‍ തിരക്കാവുന്നതാണ്.

Share this news

Leave a Reply

%d bloggers like this: