യൂറോപ്യന്‍ യൂണിയന്‍ സംയുക്ത സേനയ്ക്ക് രൂപം നല്‍കാന്‍ ബ്രസല്‍സില്‍ ധാരണ

 

സംയുക്ത സേനയ്ക്കു രൂപം നല്‍കാന്‍ ബ്രസല്‍സില്‍ ചേര്‍ന്ന യൂറോപ്യന്‍ യൂണിയന്‍ (ഇയു) വിദേശകാര്യമന്ത്രിമാരുടെ യോഗം തീരുമാനിച്ചു. സൈനിക കാര്യങ്ങളില്‍ സ്വയം പര്യാപ്തത, പരസ്പര സഹകരണം വര്‍ധിപ്പിക്കല്‍, യുഎസിനെ അധികമായി ആശ്രയിക്കാതിരിക്കല്‍ എന്നിവയാണു ലക്ഷ്യങ്ങള്‍. യൂണിയനിലെ 28 രാജ്യങ്ങള്‍ സേനയില്‍ പങ്കാളികളാവും. ബ്രിട്ടനും ഡെന്‍മാര്‍ക്കും മാള്‍ട്ടയും ഇല്ല.

യൂറോപ്യന്‍ യൂണിയനില്‍നിന്നു ബ്രിട്ടന്‍ പുറത്തു പോകുന്നതോടെ, ഭീകരാക്രമണ ഭീഷണി ഒറ്റയ്ക്കു കൈകാര്യം ചെയ്യാന്‍ അംഗരാജ്യങ്ങള്‍ക്കു ബുദ്ധിമുട്ടാകുമെന്നു യോഗം വിലയിരുത്തി. ഈ സാഹചര്യത്തിലാണു സംയുക്ത സേന രൂപീകരിക്കുന്നത്. പരസ്പര സഹകരണം വര്‍ധിപ്പിക്കാനുള്ള 17 പദ്ധതികള്‍ക്കു യോഗം രൂപം നല്‍കി. മെഡിക്കല്‍ കമാന്‍ഡോ, സെന്‍ട്രല്‍ ലോജിസ്റ്റിക് സെന്റര്‍, ഡിഫന്‍സ് അക്കാദമി തുടങ്ങിയ സംരംഭങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. സമുദ്രമേഖലയുടെ സുരക്ഷിതത്വം വര്‍ധിപ്പിക്കുന്ന പദ്ധതികളും പ്രഖ്യാപിച്ചു.

 

ബ്രസല്‍സ്

 

Share this news

Leave a Reply

%d bloggers like this: