യൂറോപ്യന്‍ യൂണിയന്‍ പൗരന്മാരായ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ഇയു രാജ്യങ്ങളില്‍ താമസിക്കാം – ഇയു കോടതി

യൂറോപ്യന്‍ യൂണിയന്‍ പൗരന്മാരായ കുട്ടികളുടെ രക്ഷിതാക്കള്‍ മറ്റ് രാജ്യക്കാര്‍ ആണെങ്കിലും കുട്ടിയോടൊപ്പം യൂണിയന്‍ രാജ്യങ്ങളില്‍ താമസിക്കാന്‍ അനുമതിയുണ്ടെന്ന് യൂറോപ്യന്‍ കോടതി ഉത്തരവിറക്കി. യൂണിയനില്‍ എത്തി വിവാഹം കഴിഞ്ഞ് കുട്ടികള്‍ ഉണ്ടായ ശേഷം വിവാഹബന്ധം വേര്‍പ്പെടുത്തുന്ന കേസുകളില്‍ കുട്ടികളുടെ സംരക്ഷണവും ഉത്തരവാദിത്വവും ആഗ്രഹിക്കുന്നവര്‍ക്ക് രാജ്യത്ത് തന്നെ തുടരാനുള്ള അവകാശമുണ്ടെന്നും യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസ് വ്യക്തമാക്കുന്നു. ബ്രിട്ടന്റെ യൂറോപ്യന്‍ യൂണിയന്‍ പിന്മാറ്റത്തെ തുടര്‍ന്നുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെ ബ്രിട്ടീഷ് പൗരന്മാരായ മലയാളികള്‍ക്കുള്‍പ്പെടെ ബാധകമാകുന്ന സുപ്രധാന തീരുമാനമാണ് കോടതി കൈക്കൊണ്ടിരിക്കുന്നത്.

ബ്രെക്‌സിറ്റിന്റെ വരവോടെ യുണിയനിലുള്ള ഭാര്യയെയോ ഭര്‍ത്താവിനെയോ വിട്ട് യുകെയില്‍ താമസിക്കേണ്ടി വരുന്ന രക്ഷിതാക്കള്‍ക്കും ഈ നിയമം പ്രയോജനകരമാകും. വിവാഹ ബന്ധം വേര്‍പെടുത്തുന്നര്‍ക്ക് കുഞ്ഞിന്റെ സംരക്ഷണ ചുമതല ഏറ്റെടുത്ത് ഇയു രാജ്യങ്ങളില്‍ തുടരാനാകും. നെതര്‍ലാന്റിലേക്ക് കുടിയേറിയ വെനസ്വലന്‍ യുവതിയുടെ കേസ് പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം. നെതര്‍ലാന്റിലെത്തിയ ഇവര്‍ക്ക് അവിടുത്തെ പൗരനുമായുള്ള ബന്ധത്തില്‍ ഒരു കുഞ്ഞ് ജനിക്കുകയും തുടര്‍ന്ന് 2011 ല്‍ ഈ ബന്ധം വേര്‍പെടുത്തി ഇവര്‍ കുഞ്ഞിനൊപ്പം ജര്‍മനിയിലേക്ക് പോകുകയും ചെയ്തു. കുഞ്ഞിനെ സംരക്ഷിക്കാന്‍ നെതര്‍ലാന്റില്‍ തുടരാനുള്ള യുവതിയുടെ ആവശ്യം ഹൈക്കോടതി തള്ളിയെങ്കിലും യൂറോപ്യന്‍ കോടതി അംഗീകാരം നല്‍കുകയായിരുന്നു.

 

 
എ എം

Share this news

Leave a Reply

%d bloggers like this: