യൂറോപ്യന്‍ യൂണിയന്‍ പിഴയിട്ട സംഭവത്തില്‍ അപ്പീല്‍ നല്‍കുമെന്ന് ഗൂഗിള്‍

ബ്രസല്‍സ്: വിശ്വാസ വഞ്ചനാ കുറ്റത്തിന് യൂറോപ്യന്‍ യൂണിയന്‍ പിഴയീടാക്കിയ വിഷത്തില്‍ അപ്പീല്‍ നല്‍കുമെന്ന് ആഗോള സെര്‍ച്ച് എന്‍ജിന്‍ സേവനദാതാക്കളായ ഗൂഗിള്‍. സാങ്കേതിക രംഗത്തെ മേധാവിത്വം നിലനിര്‍ത്തുന്നതിനായി ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് ആപ്പുകളെ ദുരുപയോഗം ചെയ്തുവെന്നാണ് യൂറോപ്യന്‍ യൂണിയന്‍ ചുമത്തിയ കുറ്റം. 34,350 കോടി രൂപയാണ് പിഴ ചുമത്തിയത്.

ആന്‍ഡ്രോയിഡ് ഇന്ന് കാണുന്ന സ്ഥിതിയിലെത്തിക്കാന്‍ കമ്പനി ധാരാളം തുക മുടക്കിയിട്ടുണ്ട്. മുടക്കിയ പണം തിരിച്ചുപിടിക്കണമെങ്കില്‍ ഗൂഗിള്‍ ആപ്പുകള്‍ ജനങ്ങള്‍ ഉപയോഗിക്കണം. അതേസമയം മറ്റ് കമ്പനികളുടെ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യരുതെന്ന് കമ്പനി ആവശ്യപ്പെട്ടിട്ടില്ലെന്ന് ഗൂഗിള്‍ വ്യക്തമാക്കി.

ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഗൂഗിളിന്റെ സേവനങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ടെലിഫോണ്‍ കമ്പനികള്‍ നിര്‍ബന്ധിതരാവുകയായിരുന്നു എന്നാണ് യൂറോപ്യന്‍ യൂണിയന്‍ കണ്ടെത്തിയത്. മൂന്ന് മാസത്തിനുള്ളില്‍ ഈ തുക അടയ്ക്കണമെന്നും അല്ലെങ്കില്‍ വീണ്ടും വര്‍ധിപ്പിക്കുമെന്നാണ് ഇ.യു കമ്മീഷന്‍ അറിയിച്ചത്.

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: