യൂറോപ്യന്‍ ഭക്ഷ്യ സുരക്ഷാ നിയമങ്ങള്‍ കൂടുതല്‍ കര്‍ക്കശമാകുന്നു

 

യൂറോപ്യന്‍ ഭക്ഷ്യ സുരക്ഷാ നിയമങ്ങള്‍ അടുത്ത വര്‍ഷം ആദ്യം മുതല്‍ കൂടുതല്‍ കര്‍ക്കശമാകും. ക്രിസ്പുകള്‍, ചിപ്പ്‌സ് , ബിസ്‌കറ്റ്‌സ് തുടങ്ങിയവയുടെ ഉത്പാദനത്തില്‍ കടുത്ത മാര്‍ഗനിര്‍ദേശങ്ങളാണ് നല്‍കുന്നത്. യൂറോപ്യന്‍ യൂണിയനുള്ളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഭക്ഷ്യ ഉല്പാദകര്‍ക്കും നിയന്ത്രണങ്ങള്‍ ബാധകമായിരിക്കും. അക്രിലാമൈഡ് എന്ന രാസവസ്തുവിന്റെ ഉപയോഗം റോസ്റ്റ് ചെയ്തതും ബേക്ക് ചെയ്തതും ഫ്രൈ ചെയ്തതുമായ ഭക്ഷണ പദാര്‍ഥങ്ങളില്‍ പരമാവധി കുറയ്ക്കുക എന്നതാണ് പ്രധാന ലക്ഷ്യം.

അക്രിലാമൈഡ് പ്രത്യേകമായി ഭക്ഷണത്തില്‍ ചേര്‍ക്കുന്നതല്ല. ചില രീതികളിലുള്ള പാചകം കാരണം സ്വയം ഉത്പാദിപിക്കപ്പെടുന്നതാണ്. ക്യാന്‍സര്‍ സാധ്യത വര്‍ധിക്കാന്‍ ഇതു കാരണമാകുമെന്നു കണ്ടെത്തിയിരുന്നു. 25-ഓളം ഉത്പന്നങ്ങളില്‍ ഉയര്‍ന്ന തോതില്‍ അക്രിലാമൈഡിന്റെ അംശം അടങ്ങിയിട്ടുണ്ട്. ഇതുപയോഗിച്ച് മൃഗങ്ങളില്‍ നടത്തിയ പഠനപ്രകാരം ഈ കെമിക്കലിന് ഡിഎന്‍എ മാറ്റിമറിയ്ക്കാനും, കാന്‍സര്‍ സൃഷ്ടിക്കാനുമുള്ള കഴിവുണ്ട്. ഫ്രൈഡ്, ടോസ്റ്റഡ്, റോസ്റ്റഡ് ഭക്ഷണങ്ങളായ പൊട്ടറ്റോ, ബ്രഡ് എന്നിവയിലും അക്രിലാമൈഡാണ് വില്ലന്‍.

ഇത് ഉള്‍പ്പെട്ട ഭക്ഷണങ്ങള്‍ സ്ഥിരമായി കഴിക്കുന്നത് മനുഷ്യര്‍ക്ക് വലിയ അപകടങ്ങള്‍ വരുത്തിവെയ്ക്കുമെന്ന് ഭക്ഷ്യ സുരക്ഷാ ഏജന്‍സി വ്യക്തമാക്കുന്നു. അക്രിലാമൈഡ് കെമിക്കലിന്റെ അംശം നാലിന് മുകളില്‍ ആകരുതെന്നാണ് നിയമം അനുശാസിക്കുന്നത്. എന്നാല്‍ പല പ്രമുഖ ഭക്ഷ്യവിഭവങ്ങളിലും ഇതെല്ലാം പരിധി വിട്ട് ചേര്‍ക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. അപകടകരമായ വസ്തു കണ്ടെത്തിയ ഉത്പന്നങ്ങള്‍ കഴിക്കരുതെന്ന് ഇതുവരെ അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടില്ല. പകരം ഇതിന്റെ അളവ് കുറയ്ക്കാന്‍ നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനു ശ്രമിച്ച് വരികയാണെന്ന് ഇവയുടെ കമ്പനികള്‍ അവകാശപ്പെടുന്നു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: