യൂറോപ്പ് റെക്കോര്‍ഡ് താപനിലയിലേക്ക്; സ്പെയിനിലും പോര്‍ട്ടുഗലിലും താപനില 42 കടന്നു

നിലവില്‍ പരിധി വിട്ട താപനിലയില്‍ യൂറോപ്പ് വെന്തുരുകയാണ്. സ്പെയിനിലും പോര്‍ട്ടുഗലിലും താപനില 42 ഡിഗ്രി കടന്നുവെന്നാണ് റിപ്പോര്‍ട്ട്. കടുത്ത ചൂട് താങ്ങാനാവാത്തതിനെ തുടര്‍ന്ന് നിരവധി പേര്‍ രക്തസ്രാവം മൂലം മരിക്കുന്നുണ്ടെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. അനേകം പേര്‍ ആരോഗ്യപ്രശ്നങ്ങള്‍ മൂലം ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുണ്ട്. സൂപ്പര്‍മാര്‍ക്കറ്റുകളുടെ എയര്‍കണ്ടീഷന്‍ ചെയ്ത ഇടനാഴികളില്‍ ഈ അവസരത്തില്‍ നിരവധി പേര്‍ ഉറങ്ങുന്ന ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. കടുത്ത ചൂടില്‍ എസിയില്ലാതെ വീടുകളില്‍ ഉറങ്ങുക അസഹ്യമായതിനെ തുടര്‍ന്ന് നിരവധി പേരാണ് തെരുവുകളിലേക്ക് അന്തിയുറങ്ങാനായി എത്തിയിരിക്കുന്നത്. ഈ വിധത്തില്‍ യൂറോപ്പ് റെക്കോര്‍ഡ് താപനിലയിലേക്കാണ് കൂപ്പുകുത്തിയിരിക്കുന്നത്.

യൂറോപ്പിലെ ഏറ്റവും ചൂടേറിയ നഗരമായി സ്പെയിനിലെ കോര്‍ഡോബ മാറിയിരിക്കുകയാണ്. ഇതോടനുബന്ധിച്ച്‌ ഇവിടുത്തെ ചൂട് 42 ഡിഗ്രിയായിട്ടാണ് വര്‍ധിച്ചിരിക്കുന്നത്. രാജ്യത്തെ 50 പ്രവിശ്യകളില്‍ 41ലും സ്പെയിന്‍ കടുത്ത ഹെല്‍ത്ത് വാണിങ് പുറപ്പെടുവിച്ചിട്ടുണ്ട്. പോര്‍ട്ടുഗലിലെ എട്ടിടങ്ങളില്‍ ഇതുവരെയുണ്ടായിരുന്ന താപനില റെക്കോര്‍ഡുകള്‍ മറികടന്ന് ചൂടേറുകയാണ്. ഹെല്‍സിങ്കിയിലെ പോഹ്ജോയ്സ്-ഹാഗ ജില്ലയിലെ ഫിന്നിഷ് സൂപ്പര്‍മാര്‍ക്കറ്റ് ചൂടേറിയ സാഹചര്യത്തില്‍ തങ്ങളുടെ എയര്‍ കണ്ടീഷന്‍ഡ് ഇടനാഴിയില്‍ ഉറങ്ങാന്‍ നൂറിലധികം കസ്റ്റമര്‍മാരെ ക്ഷണിച്ചിരുന്നു.

ബാര്‍സലോണയില്‍ മധ്യവയസ്‌കനായ ഒരാള്‍ കടുത്ത ചൂടിനെ തുടര്‍ന്ന് ശനിയാഴ്ച തെരുവില്‍ ഇടറി വീഴുകയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇയാള്‍ അധികം വൈകാതെ മരിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് കടുത്ത ഉഷ്ണത്താല്‍ യൂറോപ്പില്‍ ഈ ആഴ്ച മരിച്ചവരുടെ എണ്ണം മൂന്നായി ഉയര്‍ന്നിരിക്കുകയാണ്. സൗത്ത് ഈസ്റ്റ് സ്പെയിനിലെ മുര്‍സിയയിലും ഒരാള്‍ ബോധരഹിതനായി വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. 40 വയസുള്ള വഴിയാത്രക്കാരനും 78 വയസുള്ള വയോധികനും കടുത്ത ചൂടിനാല്‍ ഈ ആഴ്ച യൂറോപ്പില്‍ മരിച്ചിരുന്നു.

ആഫ്രിക്കയില്‍ നിന്നുമെത്തിയ ചൂടുള്ള വായുപ്രവാഹമാണ് യൂറോപ്പിലെ കടുത്ത ചൂടിന് വഴിയൊരുക്കിയിരിക്കുന്നതെന്നാണ് ഫോര്‍കാസ്ററര്‍മാര്‍ പറയുന്നത്. ഇതിനെ തുടര്‍ന്ന് വിവിധ ഇടങ്ങളിലെ ആകാശത്തിന് കടും മഞ്ഞ നിറമായിരുന്നു. ഇതിന് മുമ്ബ് 1977ല്‍ ഗ്രീസിലായിരുന്നു യൂറോപ്പില്‍ ഏറ്റവുമധികം ചൂട് രേഖപ്പെടുത്തിയിരുന്നതെന്നാണ് ദി വേള്‍ഡ് മെറ്റീരിയോളജിക്കല്‍ ഓര്‍ഗനൈസേഷന്‍ വെളിപ്പെടുത്തുന്നത്. അന്നവിടെ ചൂട് 48 ഡിഗ്രിയായി കുതിച്ചുയര്‍ന്നിരുന്നു. പോര്‍ട്ടുഗലില്‍ ശനിയാഴ്ച താപനില 46 ഡിഗ്രിയിലെത്തിയിരുന്നു. ലിസ്‌ബണില്‍ കടുത്ത ചൂട് കാരണം അധികൃതര്‍ പിക്നിക്കുകളും ഔട്ട്ഡോര്‍ ആക്ടിവിറ്റികളും നിര്‍ത്തി വച്ചിരുന്നു.

നെതര്‍ലാന്‍ഡ്സില്‍ കടുത്ത ചൂട് കാരണം റോഡിലെ ടാറുരുകിയതിനാല്‍ ഹൈവേകളുടെ ചില ഭാഗങ്ങള്‍ അടക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായിരുന്നു. മോസ്‌കോയില്‍ താപനില 30 ഡിഗ്രിക്കടുത്താണെത്തിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് അധികൃതര്‍ നൂറ് കണക്കിന് കൂള്‍ റൂമുകളാണ് തുറന്നിരിക്കുന്നത്. കടുത്ത ചൂടിനെ തുടര്‍ന്ന് ആളുകള്‍ പുറത്തിറങ്ങാന്‍ മടിച്ചതിനെ തുടര്‍ന്ന് യുകെയില്‍ ഹൈസ്ട്രീറ്റുകളില്‍ കച്ചവടം ഗണ്യമായി ഇടിഞ്ഞ് താണിരുന്നു.

അയര്‍ലണ്ടിലെ താപനിലയും വര്‍ധിക്കാന്‍ സാധ്യതയുള്ളതായി മെറ്റ് ഏറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വരും ആഴ്ചകളില്‍ 20 മുതല്‍ 25 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാനുള്ള സാധ്യതകളാണുള്ളത്.

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: