യൂറോപ്പ്യന്‍ യൂണിയന്‍ കമ്മിഷന്‍ പ്രസിഡന്റായി ഉര്‍സുല വോണ്‍ തെരഞ്ഞെടുക്കപ്പെട്ടു; യൂണിയന്‍ ചരിത്രത്തിലെ ആദ്യ വനിതാ പ്രസിഡന്റ് എന്ന സ്ഥാനവും വോണിന് സ്വന്തം

ബ്രെസ്സല്‍സ് : ബ്രെസ്സല്‍സില്‍ ജനിച്ച ഉര്‍സുല വോണ്‍ ഡെര്‍ ലേയെന്‍ യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 327-നെതിരെ 383 വോട്ടുകളാണ് ഉര്‍സുല നേടിയത്. ആകെയുള്ള 747 എംഇപിമാരില്‍ 374 പേരുടെ പിന്തുണയാണ് വേണ്ടിയിരുന്നത്. 751 പേര്‍ വോട്ടെടുപ്പില്‍ പങ്കെടുത്തു. നാലുപേര്‍ സഭയില്‍ നിന്നും വിട്ടുനിന്നു. ജര്‍മന്‍ പ്രതിരോധ മന്ത്രികൂടിയാണ് ഉര്‍സുല വോണ്‍.

യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങള്‍ തയ്യാറാക്കുക, അത് നടപ്പിലാക്കുക, ആവശ്യമെങ്കില്‍ അംഗരാജ്യങ്ങള്‍ക്ക് പിഴ ചുമത്തുക തുടങ്ങിയ സുപ്രധാന ചുമലതകള്‍ വഹിക്കുന്നത് യൂറോപ്യന്‍ യൂണിയന്‍ കമ്മീഷനാണ്. ‘നിങ്ങള്‍ എന്നിലര്‍പ്പിച്ച വിശ്വാസം യൂറോപ്പിലര്‍പ്പിച്ച ആത്മവിശ്വാസമാണെന്ന്’ യൂറോപ്യന്‍ കമ്മീഷന്റെ ആദ്യ വനിതാ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ഉര്‍സുല പറഞ്ഞു. വലിയൊരു ഉത്തരവാദിത്തം ചെയ്തുതീര്‍ക്കാന്‍ അംഗങ്ങളുടെ പിന്തുണയും വേണമെന്ന് സഭയില്‍ അവര്‍ അഭ്യര്‍ത്ഥിച്ചു.

ബ്രസ്സല്‍സില്‍ ജനിച്ച വോണ്‍ ഡെര്‍ ലേയന്‍ ഏഴു മക്കളുടെ അമ്മയാണ്. രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് ഗൈനക്കോളജിസ്റ്റായിരുന്നു. സാമൂഹ്യക്ഷേമം, ദാരിദ്ര്യ നിര്‍മ്മാര്‍ജനം, സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക തുടങ്ങിയ കാര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിന് യൂറോപ്യന്‍ യൂണിയനെ പ്രേരിപ്പിക്കുമെന്ന് അവര്‍ വാഗ്ദാനം ചെയ്തു.

ബ്രെക്‌സിറ്റിന് കൂടുതല്‍ സമയം അനുവദിച്ചു കൊടുക്കുമെന്നും അവര്‍ പറഞ്ഞു. യൂറോപ്യന്‍ യൂണിയനിലേക്കുള്ള അനധികൃത കുടിയേറ്റം തടയുന്നതിന് 2024 ആകുമ്പോഴേക്കും അതിര്‍ത്തി സേനയായ ഫ്രോണ്ടെക്‌സിലേക്ക് 10,000 പേരെ നിയമിക്കും. തൊഴിലില്ലാത്തവര്‍ക്കായി ദേശീയ ഇന്‍ഷുറന്‍സ് പദ്ധതികള്‍ കൊണ്ടുവരുമെന്നും അവര്‍ വാഗ്ദാനം ചെയ്തു.

Share this news

Leave a Reply

%d bloggers like this: