യൂറോപ്പില്‍ ഏറ്റവും ഗതാഗതക്കുരുക്കുള്ള സിറ്റി സെന്റര്‍ ഡബ്ലിനില്‍; ഡ്രൈവര്‍മാര്‍ക്ക് നഷ്ടമായത് 246 മണിക്കൂര്‍

ഡബ്ലിന്‍: ഡബ്ലിന്‍ നഗരപ്രദേശങ്ങളില്‍ ചില സമയങ്ങളില്‍ ഗതാഗത കുരുക്ക് രൂക്ഷമാവുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ മുന്‍പ് പുറത്തുവന്നിരുന്നു. കൃത്യമായ ഗതാഗത സംവിധാനങ്ങളുടെ അഭാവമാണ് ഇതിന് കാരണമെന്നാണ് കണ്ടെത്തല്‍. കഴിഞ്ഞ വര്‍ഷം ഡബ്ലിനിലുടെ വാഹനമോടിക്കുന്ന ഡ്രൈവര്‍മാര്‍ 246 മണിക്കൂറോളം ഗതാഗതക്കുരുക്കില്‍ സമയം പാഴാക്കിയതായി അന്തരാഷ്ട്ര കമ്പനിയായ ഇന്റിക്‌സിന്റെ പഠനത്തില്‍ സൂചിപ്പിക്കുന്നു. സര്‍വേ നടത്തിയ നഗരങ്ങളില്‍ ഗതാഗതക്കുരുക്ക് ഉണ്ടാകുമ്പോഴും സാധാരണ സമയത്തെയും ഡ്രൈവിംഗ് സമയം കണക്കാക്കിയാണ് സര്‍വേ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

റോം (254 മണിക്കൂര്‍), പാരീസ് (237 മണിക്കൂര്‍), റോസ്റ്റോവ്-ഓണ്‍-ഡോണ്‍ (237 മണിക്കൂര്‍) ലണ്ടന്‍ (227 മണിക്കൂര്‍) എന്നിവയാണ് യൂറോപ്പിലെ ഏറ്റവും ഗതാഗത കുരുക്കുള്ള മറ്റ് നഗരങ്ങള്‍. യൂറോപ്പിലെ ഏറ്റവും വേഗത കുറഞ്ഞ സിറ്റി സെന്ററും ഡബ്ലിനിലാണ്. മണിക്കൂറില്‍ 9.6kmph വേഗതിയിലാണ് സിറ്റി സെന്ററിലൂടെ വാഹങ്ങള്‍ നീങ്ങാറുള്ളുവെന്നാണ് പഠനം. ഏറ്റവും തിരക്കുള്ള സമയങ്ങളില്‍ 18 kmph വേഗതയിലും, തിയ്ക്ക് കുറഞ്ഞ സമയത്ത് 37 kmph ഉം സുഗമമായ സഞ്ചാര സമയത്ത് ശരാശരി 45 kmph വേഗതയുമാണ് ഡബ്ലിനിലുള്ളത്.

ഇതിനു പുറമേ സര്‍വേ നടത്തിയ നഗരങ്ങളില്‍ ഡ്രൈവര്‍മാരില്‍ നിന്നും അഭിപ്രായം തേടിയിരുന്നു. സര്‍വേ റിപ്പോര്‍ട്ട് പ്രകാരം ഡബ്ലിനില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്ന സമയത്ത് മറ്റ് നഗരങ്ങളെ അപേക്ഷിച്ച് 35 ശതമാനം അധികം സമയം എടുക്കുന്നു. തിരക്കുള്ള സമയത്തെ ഒരു മണിക്കൂര്‍ ഗതാഗതക്കുരുക്കിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് 45 മിനിറ്റ് വീതം നഷ്ടപ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ട്. വാര്‍ഷിക അടിസ്ഥാനത്തില്‍ കണക്കാക്കിയാല്‍ 30 മിനിറ്റ് യാത്ര ചെയ്യുന്നതിന് 96 മണിക്കൂര്‍ നഷ്ടപ്പെടുന്നു.

ഏറ്റവും ചെറുതും തിങ്ങിനിറഞ്ഞതുമായ ഗതാഗത സംവിധാനമുള്ള നഗരങ്ങളുടെ പട്ടികയില്‍ മോസ്‌കോയാണ് ഒന്നാം സ്ഥാനത്ത്. ഇസ്താംബുള്‍ ബ്രസീലിലെ റിയോ ഡി ജനീറോ എന്നീ നഗരങ്ങള്‍ രണ്ടും മൂന്നും സ്ഥാനത്തുണ്ട്. മെക്സിക്കോ സിറ്റി നാലാം സ്ഥാനത്തും സാവോ പോളോ അഞ്ചാം സ്ഥാനത്തുമുണ്ട്. 6, 7 സ്ഥാനങ്ങളില്‍ യഥാക്രമം പലെര്‍മൊ, വാര്‍സൊ എന്നീ നഗരങ്ങളാണ്. ഇതില്‍ ഡബ്ലിന്റെ സ്ഥാനം അന്‍പത്തി രണ്ടാമതാണ്.

Share this news

Leave a Reply

%d bloggers like this: