യൂറോപ്പില്‍ വിതരണം ചെയ്യുന്ന പുതിയ ക്യാന്‍സര്‍ മരുന്നുകള്‍ പലതും ഫലപ്രദമല്ലെന്ന് പഠനം

 

ക്യാന്‍സര്‍ ചികില്‍സക്കായി ഉപയോഗിക്കുന്ന പുതിയ മരുന്നുകളില്‍ പലതും ഗുണപ്രദമല്ലെന്ന് പഠനറിപ്പോര്‍ട്ടുകള്‍.യൂറോപ്യന്‍ മെഡിസിന്‍ റിസര്‍ച്ച് ഏജന്‍സി 2009 നും 2013 നും ഇടയില്‍ അംഗീകാരം നല്‍കി വിപണിയില്‍ എത്തിച്ച മരുന്നുകളില്‍ 57 ശതമാനവും വേണ്ട വിധത്തില്‍ ഫലപ്രദമാകുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ ക്യാന്‍സര്‍ ചികില്‍സക്കായി ഉപയോഗിക്കുന്ന മരുന്നുകളില്‍ പകുതിയോളം മാത്രമേ രോഗികള്‍ക്ക് അതിജീവനത്തിനുള്ള ശേഷി നല്‍കുന്നുള്ളൂ. ലണ്ടനിലെ കിംഗ്‌സ് കോളേജും,ലണ്ടന്‍ സ്‌ക്കൂള്‍ ഓഫ് ഇക്കണോമിക്‌സ് ആന്റ് പൊളിറ്റിക്കല്‍ സയന്‍സും സംയുക്തമായി നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.
നിലവില്‍ വിപണിയിലുള്ള 23 മരുന്നുകളില്‍ നടത്തിയ പരിശോധനയില്‍ 11 എണ്ണം മാത്രമേ വേണ്ടവിധം ഗുണം ചെയ്യുന്നുള്ളുവെന്ന് കണ്ടെത്തി.

ലണ്ടന്‍ സ്‌ക്കൂള്‍ ഓഫ് ഇക്കണോമിക്‌സ് ആന്റ് പൊളിറ്റിക്കല്‍ സയന്‍സിലെ പ്രൊഫസര്‍ ഹസെയ്ന്‍ നാസി യുടെ റിപ്പോര്‍ട്ടില്‍ വ്യക്തമായ രീതിയില്‍ മരുന്നുകളുടെ ഗുണങ്ങള്‍ തെളിയിക്കാതെയാണ് യൂറോപ്യന്‍ മാര്‍ക്കറ്റില്‍ പുതിയ മരുന്നുകള്‍ എത്തിച്ചതെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

യൂറോപ്യന്‍ മെഡിസിന്‍ റിസര്‍ച്ച് ഏജന്‍സിയും,ഉപഏജന്‍സികളും ഇത്തരം മരുന്നുകള്‍ സുരക്ഷിതമാണെന്ന് പറയുന്നുണ്ടെങ്കിലും,ഇവ രോഗികള്‍ക്ക് എത്രത്തോളം ഫലം നല്‍കുന്നുവെന്ന് പരിശോധിക്കാറില്ല.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: