യൂറോപ്പില്‍ തരംഗമായി സ്മാര്‍ട്ട് ഫ്‌ളവര്‍

സോളാര്‍ ഉത്പ്പന്നങ്ങള്‍ ഏവര്‍ക്കും സുപരിചിതവും, പ്രിയങ്കരവുമാണ്. എങ്കിലും സോളാര്‍ പാനലുകള്‍ സ്ഥാപിക്കാനുള്ള കടമ്പകളാണ് ഏറെ ഗുണകരമായിരുന്നിട്ട് കൂടി നമ്മെ ഇവയില്‍ നിന്നും അകറ്റുന്നത്. എന്നാല്‍ കാലത്തിന്റെ മുന്നേറ്റത്തിനൊപ്പം സാങ്കേതികതയുടെ നേട്ടങ്ങളും, മാറ്റങ്ങളും ബോധ്യപ്പെടുത്തുന്നവയാണ് യൂറോപ്പില്‍ പ്രചരിച്ചു കൊണ്ടിരിക്കുന്ന ‘സ്മാര്‍ട്ട് ഫ്‌ളവര്‍’. വലിപ്പമല്ല മറിച്ച് ഉത്പ്പാദന നിരക്കാണ് പ്രധാനം എന്ന് തെളിയിച്ചു തരികയാണ് ഈ ഉപകരണം.

സ്ഥലപരിമിതി ഒരു പ്രശ്‌നമാണ് എന്ന പറയാന്‍ സാധിക്കാത്ത വിധം വീടിന്റെ ഏതു വശങ്ങളിലും സ്ഥാപിക്കാന്‍ കഴിയുകയും, സുഗമമായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നതുമായ സോളാര്‍ ഉപകരണമാണ് ‘സ്മാര്‍ട്ട് ഫ്‌ളവര്‍’. വര്‍ഷത്തില്‍ ശരാശരി ആറായിരം കിലോ വാട്ട് ഊര്‍ജ്ജ നിര്‍മ്മാണം സാധ്യമാക്കുന്നു എന്നതാണ് ഈ സോളാര്‍ പാനലിന്റ ഏറ്റവും വലിയ സവിശേഷത. സൂര്യരശ്മികള്‍ സ്മാര്‍ട്ട് ഫ്‌ളവറില്‍ വിന്യസിക്കുമ്പോഴാണ് അതിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത്.

90 ഡിഗ്രി ആംഗിളില്‍ സൂര്യനെ അഭിമുഖീകരിക്കുവാനും, ഏതു ദിശയിലേക്ക് തിരിയുവാനും സാധിക്കുമെന്നതിനാല്‍ ദിവസം മുഴുവന്‍ ഇതിന്റെ പ്രവര്‍ത്തനം പ്രയോജനപ്പെടുത്തുവാന്‍ കഴിയും. ഈ ഉപകരണത്തില്‍ ജി പി എസ് സംവിധാനം ഒരുക്കിയിരിക്കുന്നത് വഴി ദിശ തിരിച്ചറിഞ്ഞ് സ്വയം പ്രവര്‍ത്തിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത.

പതിനാറായിരം രൂപ മുതല്‍ ലഭ്യമാകുന്ന സ്മാര്‍ട്ഫ്‌ലവറുകള്‍ മാഡ്രിഡിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, ഓസ്ട്രിയയിലെ യൂണിവേഴ്‌സിറ്റി ഓഫ് അപ്ലൈഡ് സയന്‍സ് കുഫ്സ്റ്റെയ്ന്‍ എന്നു തുടങ്ങി യൂറോപ്പിന്റെ പ്രധാനപ്പെട്ട പലയിടങ്ങളിലും സ്ഥാപിക്കപ്പെട്ടു കഴിഞ്ഞു. സ്മാര്‍ട്ട് ഫ്‌ളവറിന്റെ പ്രചാരണത്തിലൂടെ ഇന്ധനത്തിന്റെ ഉപയോഗം പരിമിതപ്പെടുത്തുവാനും, ഊര്‍ജ്ജ നിര്‍മ്മാണത്തില്‍ പുതിയ പാതകള്‍ പരീക്ഷിക്കുവാനും ശാസ്ത്രലോകം ലക്ഷ്യമിടുന്നു.

 


എ എം

Share this news

Leave a Reply

%d bloggers like this: