യൂറോപ്പില്‍ ചാവേര്‍ സ്ഫോടനം നടത്താന്‍ ‘വൈറ്റ് വിഡോ’ അമ്പതോളം വെള്ളക്കാരായ സ്ത്രീകള്‍ക്ക് പരിശീലനം നല്‍കിയതായി റിപ്പോര്‍ട്ട്

ചാവേര്‍ ആക്രമണങ്ങള്‍ക്ക് അമ്പതോളം വെള്ളക്കാരികളെ വൈറ്റ് വിഡോ എന്നറിയപ്പോടുന്ന സാമന്ത ല്യൂത്തൈ്വറ്റ് പരിശീലനം നല്‍കിയതായി റിപ്പോര്‍ട്ട്. ഈ വേനല്‍കാലത്ത് റിസോര്‍ട്ടുകളിലെത്തി അക്രമം നടത്താനായി ഇവരെ സജ്ജമാക്കിയെന്നും പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചു. ലണ്ടനില്‍ 2005 ല്‍ നടന്ന ആക്രമണത്തില്‍ ഇവരുടെ ഭര്‍ത്താവായിരുന്നു ചാവേര്‍ ആയിരുന്നത്. അയാളുടെ മരണ ശേഷമാണ് സാമന്ത ഭീകര പ്രവര്‍ത്തനങ്ങളിലേക്ക് തിരിഞ്ഞത്. ഇതോടെ വൈറ്റ് വിഡോ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

ബ്രിട്ടനിലെ ബക്കിങ്ങാംഷയറിലെ നിന്നുള്ള സാമന്ത നാലു മക്കളുടെ അമ്മയാണ്. ബ്രിട്ടന്‍ അടക്കം യൂറോപ്യന്‍ യൂണിയനുകളുടെ പേടി സ്വപ്നമാണിവര്‍. മതഭ്രാന്തായവരെ റിക്രൂട്ട് ചെയ്ത് ചാവേറാക്രമണത്തിന് പരിശീലിപ്പിച്ചിരുന്നതായിട്ടാണ് റിപ്പോര്‍ട്ട് .

അരയില്‍ ബെല്‍റ്റ് ബോംബ് സ്ഥാപിച്ച് പൊട്ടിത്തെറിക്കേണ്ടതെങ്ങനെയെന്ന പരിശീലനമാണ് ഇവര്‍ നല്‍കിയിട്ടുള്ളത്. ബ്രിട്ടന്‍, ഗ്രീസ്, തുര്‍ക്കി, സൈപ്രസ്, സ്പെയ്ന്‍ എന്നിവിടങ്ങളിലും കാനറി ദ്വീപിലും സ്ഫോടനം നടത്താനായി പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളതെന്ന് രഹസ്യാന്വേഷണ വിഭാഗം പറയുന്നു. ഇവര്‍ അയച്ച ഇയെിലും ഫോണ്‍ വിളികളും പരിശോധിച്ചാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇക്കാര്യം കണ്ടെത്തിയിട്ടുള്ളത്.

ആഫ്രിക്കയിലും മിഡില്‍ ഈസ്റ്റിലുമായി നടന്ന ഭീകരാക്രമണങ്ങളുടെ തുടര്‍ച്ച തേടുകയായിരുന്നു സാമന്ത. 2015ല്‍ ടുണീഷ്യയിലെ എല്‍ കാന്റൂയയിലുണ്ടായ ഭീകരാക്രമണത്തിലും ഇവര്‍ക്ക് പങ്കുണ്ടെന്നാണ് കരുതുന്നത്. 38 പേരാണ് അന്ന് മരിച്ചത്. കുട്ടിക്കാലത്ത് ഇസ്ലാംമതം സ്വീകരിച്ച സാമന്ത ജമൈക്കന്‍ വംശജനായ ജെര്‍മൈന്‍ ലിന്‍ഡ്സേ എന്ന ഭീകരനെ വിവാഹം കഴിച്ചതോടെയാണ് ഇവരും ഭീകര പ്രവര്‍ത്തനങ്ങളിലേക്ക് നീങ്ങിയത് .

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: