യൂറോപ്പില്‍ ആദ്യമായി ഗര്‍ഭിണിയ്ക്ക് സിക്ക വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തു, ജാഗ്രത

 

സ്‌പെയിനില്‍ ഗര്‍ഭിണിയായ യുവതിയ്ക്ക് സിക്ക വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തു. സ്‌പെയിനിലാണ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. യൂറോപ്പില്‍ ഗര്‍ഭിണികളില്‍ സിക്ക വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആദ്യത്തെ കേസാണിത്.

കൊളംബിയയയില്‍ നിന്ന് തിരിച്ചെത്തിയ യുവതിയ്ക്കാണ് സിക്ക വൈറസ് ബാധയുണ്ടായിരിക്കുന്നത്. അവിടെ നിന്ന് പടര്‍ന്നതായിരിക്കാമെന്നാണ് കരുതുന്നത്. രോഗബാധിതയായ യുവതിയുടെ വിശദംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സ്‌പെയിനില്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏഴുപേരില്‍ ഒരാളാണ് ഗര്‍ഭിണിയായ യുവതിയെന്ന് റിപ്പോര്‍ട്ടുണ്ട്. യൂറോപ്പിലെങ്ങും ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

സിക്ക വൈറസ് ലോകമെങ്ങും വ്യാപിക്കുകയാണ്. നവജാത ശിശുക്കളുടെ മസ്തിഷ്‌ക്കത്തിന്റെ വികാസത്തിന് തകരാര്‍ സംഭവിക്കുന്ന മൈക്രോസെഫാലി എന്ന അവസ്ഥാണ് സിക്ക വൈറസിനെ അപകടകരമാക്കുന്നത്. ഇതുവരെ 23 രാജ്യങ്ങളില്‍ വൈറസ് പടര്‍ന്നിട്ടുണ്ട്. ഇതേ തുടര്‍ന്ന് ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. സിക്ക വൈറസ് ബാധയുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്തവരില്‍ നിന്ന് രക്തം സ്വീകരിക്കരുതെന്ന് ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചിട്ടുണ്ട്. അതിനിടെ കൊതുക് പടര്‍ത്തുന്നുവെന്ന് കരുതിയിരുന്ന സിക്ക വൈറസ് ലൈംഗിക ബന്ധത്തിലൂടെ പടര്‍ന്ന കേസ് ടെക്‌സസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ആശങ്ക വര്‍ധിക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്.

-എജെ-

Share this news

Leave a Reply

%d bloggers like this: