യൂറോപ്പില്‍ ആക്രമണ ഭീഷണിയുയമായി ഐസിസ്

ലണ്ടന്‍: യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ ഐസിസ് കൂടുതല്‍ ആക്രമണങ്ങള്‍ നടത്താന്‍ സാധ്യതയുണ്ടെന്ന് യുറോപ്യന്‍ യൂണിയന്‍ പൊലീസ് ഏജന്‍സി യൂറോ പോള്‍ മുന്നറിയിപ്പ് നല്‍കി. സിറിയയിലും ഇറാഖിലും ഐസിസിനെ നേരിടാന്‍ കൂടുതല്‍ സൈന്യത്തെ നിയോഗിച്ചതിനു പിന്നാലെയാണ് ഐസിസ് ആക്രമണം ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ്.

പാരിസിലും ബ്രസല്‍സിലും നടന്ന കൂട്ട വെടിവയ്പ്പ് പോലെയോ ചാവേര്‍ ആക്രമണത്തിനോ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കാര്‍ ബോംബും തട്ടിക്കൊണ്ടു പോകലും സിറിയയില്‍ സാധാരണമാണ്. അതുപോലെയുള്ള ആക്രമണങ്ങള്‍ യുറോപ്പിലും ഇപ്പോള്‍ വര്‍ദ്ധിച്ചു വരികയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശക്തമായ സുരക്ഷ നല്‍കുന്ന ആണവകേന്ദ്രങ്ങളും മറ്റും ഐസിസിന്റെ ലക്ഷ്യമാകാന്‍ സാധ്യതയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഈയടുത്തായി യൂറോപ്യന്‍ യൂണിയനിലുള്ള എല്ലാ രാജ്യങ്ങളും സിറിയയിലെ ഐസിസ് പ്രവര്‍ത്തനങ്ങള്‍ക്കെതിരെ അമേരിക്ക നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ചേര്‍ന്നിരുന്നു. ഇതിനു പ്രതികാരമായാണ് യുറോപ്പില്‍ ഐസിസ് നടത്തുന്ന ഭീകരാക്രമണമെന്നും യൂറോ പോള്‍ അറിയിച്ചു.

 

 

എ എം

 

Share this news

Leave a Reply

%d bloggers like this: