യൂറോപ്പിലെ കുടിയേറ്റ നിയന്ത്രണം: ഇ.യു നേതാക്കള്‍ ധാരണയിലെത്തി

ബ്രസല്‍സ്: യൂറോപ്പിനെ ലക്ഷ്യംവെച്ചെത്തുന്ന അഭയാര്‍ഥികളെയും കുടിയേറ്റക്കാരെയും നിയന്ത്രിക്കുന്നതു സംബന്ധിച്ച് യൂറോപ്യന്‍ യൂനിയന്‍ നേതാക്കള്‍ ധാരണയിലെത്തി. ബ്രസല്‍സില്‍ നടന്ന യോഗത്തില്‍ ഒമ്പതു മണിക്കൂര്‍ നീണ്ട ചര്‍ച്ചക്കു ശേഷമാണ് ധാരണയായത്.

അംഗരാജ്യങ്ങളില്‍ അഭയാര്‍ഥികളെ നിയന്ത്രിക്കുന്നതിനായി പ്രത്യേക ക്യാംപുകള്‍ തുറക്കാനും അനധികൃത കുടിയേറ്റക്കാരെ വേര്‍തിരിക്കാനുള്ള നടപടികള്‍ക്കും തീരുമാനമായിട്ടുണ്ട്. ഏതൊക്കെ രാജ്യങ്ങളില്‍ കുടിയേറ്റ നിയന്ത്രണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്നത് വ്യക്തമല്ല. ഈ കേന്ദ്രങ്ങളില്‍ നിന്നുള്ള പുനരധിവാസം പിന്നീടാണ് നടക്കുക.

അഭയാര്‍ഥികളുടെ പുനരധിവാസത്തിനായി തുര്‍ക്കിക്ക് നല്‍കിവരുന്ന ധനസഹായം വര്‍ധിപ്പിക്കാനും ഉത്തര കൊറിയക്കുള്ള ധനസഹായത്തില്‍നിന്ന് 50 കോടി യൂറോ ഒഴിവാക്കാനും അംഗരാജ്യങ്ങള്‍ തീരുമാനിച്ചു. അതിനിടെ, ഇറ്റലിയിലെത്തുന്ന അഭയാര്‍ഥികളെ സ്വീകരിക്കാന്‍ നടപടികള്‍ എടുക്കുന്നില്ലെങ്കില്‍ ഇക്കാര്യങ്ങളില്‍നിന്ന് പിന്മാറുമെന്ന് ഇറ്റലി ഭീഷണി മുഴക്കി. 2018ല്‍ 80,000 അഭയാര്‍ഥികള്‍ യൂറോപ്പിലെത്തുമെന്നാണ് യു.എന്‍ അഭയാര്‍ഥി ഏജന്‍സിയുടെ കണക്കുകൂട്ടല്‍. 2017ലെത്തിയ അഭയാര്‍ഥികളുടെ നേര്‍പകുതിയാണിത്.

2015ല്‍ 10 ലക്ഷത്തിലേറെ അഭയാര്‍ഥികളാണ് യൂറോപ്പിലെത്തിയത്. അഭയാര്‍ഥി പ്രശ്‌നത്തില്‍ തീരുമാനമായതോടെ ബ്രെക്‌സിറ്റ്, യൂറോ സോണ്‍ എന്നിവയാണ് ഇനി ഇ.യുവിന്റെ മുഖ്യ ചര്‍ച്ചാവിഷയങ്ങള്‍.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: