യൂറോപ്പിലെ ഏറ്റവും നല്ല വിദ്യാഭ്യാസ കേന്ദ്രമായി മാറാന്‍ തയ്യാറെടുത്ത് അയര്‍ലന്‍ഡ്; ഗണിത-ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസത്തിന് മുന്‍ഗണന

ഡബ്ലിന്‍: 2026 ആകുന്നതോടെ യൂറോപ്പിലെ ഏറ്റവും നല്ല വിദ്യാഭ്യാസ കേന്ദ്രമായി അയര്‍ലണ്ടിനെ മാറ്റാന്‍ പദ്ധതിയൊരുങ്ങുന്നു. വിദ്യാഭ്യസ മന്ത്രി റിച്ചാര്‍ഡ് ബ്രട്ടനും പ്രധാനമന്ത്രി ലിയോ വരേദ്കറും നടത്തിയ സംയുക്ത പ്രസ്താവനയിലാണ് വിദ്യാഭ്യാസ രംഗത്തെ പുതിയ ആക്ഷന്‍ പ്ലാന്‍ പ്രഖ്യാപിക്കപ്പെട്ടത്. ജൂനിയര്‍ സെര്‍ട്ടില്‍ സയന്‍സ്-ഗണിത-സാങ്കേതിക വിദ്യാഭ്യാസത്തിന് മുന്‍ഗണന നല്‍കുന്ന പദ്ധതിയും പുതിയ സീനിയര്‍ സൈക്കിള്‍ അസസ്‌മെന്റ് പ്രോജക്ടും ഇതിന്റെ ഭാഗമായി നടപ്പില്‍ വരുത്തും.

പ്രത്യേക പരിഗണന ആവശ്യമുള്ള സ്‌പെഷ്യല്‍ നീഡ് വിഭാഗത്തെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള സമഗ്ര വിദ്യാഭ്യാസ പദ്ധതിക്കാണ് രൂപം നല്‍കുക. അന്താരാഷ്ട്ര തലത്തില്‍ ഐറിഷ് വിദ്യാര്‍ത്ഥികളുടെ സ്റ്റാന്‍ഡേര്‍ഡ് വര്‍ധിപ്പിക്കുക, യൂറോപ്പിലെ ഏറ്റവും നല്ല എഡ്യൂക്കേഷന്‍ ഹബ്ബായി അയര്‍ലണ്ടിനെ മാറ്റുക തുടങ്ങിയ ആശയങ്ങളെ പ്രവര്‍ത്തിഫലത്തില്‍ കൊണ്ടുവരുമെന്ന് വിദ്യാഭ്യാസ മന്ത്രി അവകാശപ്പെട്ടു. ജൂനിയര്‍ സെര്‍ട്ടില്‍ ശാസ്ത്ര വിഷയങ്ങള്‍ക്കൊപ്പം ഭാഷാ വിഷയങ്ങളിലും അവഗാഹം നേടിക്കൊടുക്കുന്ന രീതിയിലായിരിക്കും ഈ പഠന രീതി ആവിഷ്‌കരിക്കുക.

 

ഡികെ

 

 

Share this news

Leave a Reply

%d bloggers like this: