യൂറോപ്പിലാകമാനം മാരകമായ റേഡിയോ ആക്റ്റീവ് പദാര്‍ത്ഥം കണ്ടെത്തി; ഉത്തരം ലഭിക്കാതെ ഗവേഷകര്‍

യൂറോപ്പ്യന്‍ വന്‍കരയില്‍ പലയിടത്ത് നിന്നും അതിമാരകമായ റേഡിയോ ആക്റ്റീവ് പദാര്‍ത്ഥം കണ്ടെത്തിയതായി ഗവേഷസംഘം. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുമായി വരുന്ന രോഗികളെ പരിശോധിച്ചാണ് ഈ റേഡിയോ ആക്റ്റീവ് ബാധ കണ്ടെത്തിയത്. തുടര്‍ച്ചയായ പരിശോധനകളിലൂടെ അയഡിന്‍ 131 ന്റെ വ്യാപകമായ സാന്നിധ്യം യൂറോപ്പിന്റെ പല ഭാഗങ്ങളിലായി സ്ഥിരീകരിക്കുകയായിരുന്നു.

2013 മുതല്‍ ഈ പദാര്‍ത്ഥത്തിന്റെ അളവ് കണ്ടെത്തിയിരുന്നെങ്കിലും മാരകമായ ഈ ആണവ പദാര്‍ത്ഥം മനുഷ്യശരീരത്തില്‍ കണ്ടെത്തിയിരുന്നില്ല. ആണവ ഗവേഷകരുടെ സഹായത്തോയെയാണ് ഈ പദാര്‍ത്ഥം അയഡിന്‍ 131 ആണെന്ന് കണ്ടെത്തിയത്.

നോര്‍വേയിലും, ഫിന്‍ലാന്റിലും കണ്ടെത്തിയ ഈ ആണവ പദാര്‍ത്ഥത്തിനു പുറകില്‍ റഷ്യയുടെ കൈകളുണ്ടെന്ന് സംശയിക്കപ്പെടുന്നു. രഹസ്യമായി റഷ്യ നടത്തിയ ഏതെങ്കിലും ആണവ പരീക്ഷണത്തിന്റെ ഭാഗമായിട്ടതാവാം ഇവ കണ്ടെത്തിയതെന്ന് സംശയിക്കപ്പെടുന്നു. ചെര്‍ണോബില്‍ ദുരന്തത്തിലും, ഫുകുഷിമ ആണവ ദുരന്തത്തിനും ശേഷം ആരോഗ്യ മേഖലയില്‍ ഏറെ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച റേഡിയോ ആക്റ്റീവ് പദാര്‍ത്ഥമാണ് അയഡിന്‍ 131.

യുറേനിയം, പ്ലൂട്ടോണിയം ഇവയുടെ സങ്കര ഉത്പന്നമായ ഈ പദാര്‍ത്ഥം കോശങ്ങളുടെ വളര്‍ച്ചയെ മുരടിപ്പിക്കുകയും ജനിതക തകരാറുകള്‍ക്ക് വരെ കാരണമാവുകയും ചെയ്യും. ആരോഗ്യ രംഗത്ത് ക്യാന്‍സര്‍ ചികിത്സയ്ക്ക് ഫലപ്രദമായ ചികിത്സ നടത്താന്‍ ഉപയോഗിക്കുന്ന അയഡിന്‍ 131 അണുബോംബ് നിര്‍മ്മാണവുമായോ ആണവ പരീക്ഷണങ്ങളുടെ ഫലമായോ മാത്രം ഇത്ര വ്യാപകമായി കണ്ടെത്താന്‍ കഴിയുകയുള്ളു എന്ന നിഗമനത്തിലാണ് ആണവ ഗവേഷകര്‍. റഷ്യന്‍ വിമാനങ്ങളും മിസൈലുകളും ഇടയ്ക്കിടയ്ക്ക് യൂറോപ്യന്‍ ആകാശത്ത് പ്രത്യക്ഷപ്പെടാറുള്ള സംഭവത്തിന്റെ നിഗുഢതയും ഇതുമായി കൂട്ടിച്ചേര്‍ത്ത് വായിക്കാവുന്നതാണ്.

 

 

 
എ എം

Share this news

Leave a Reply

%d bloggers like this: