യൂറോപ്പിന് പുറത്തുള്ളവര്‍ക്ക് കരുതലോടെ പ്രവേശനം നല്‍കി അയര്‍ലന്‍ഡ്

ഡബ്ലിന്‍: 2008 മുതല്‍ 2016 വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ യൂറോപ്പിന് പുറത്തുള്ള രാജ്യങ്ങളില്‍ നിന്നും 28,000-ല്‍ കൂടുതല്‍ ആളുകള്‍ക്ക് അയര്‍ലന്‍ഡ് പ്രവേശനം നിഷേധിച്ചു. യൂറോപ്യന്‍ കമ്മീഷന്റെ ഡേറ്റാ ബേസ് അടിസ്ഥാനപ്പെടുത്തി Eurostat തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ 70 ശതമാനത്തോളം പേര്‍ക്ക് അയര്‍ലന്‍ഡ് പ്രവേശനാനുമതി നിഷേധിക്കുകയായിരുന്നു. അഫ്ഗാന്‍, ഇറാന്‍, ഇറാക്ക്, സിറിയ, എറിത്രിയ, ലിബിയ, സൊമാലിയ എന്നീ രാജ്യങ്ങളിലുള്ളവര്‍ക്കാണ് രാജ്യത്ത് പ്രവേശനം നിഷേധിക്കപ്പെട്ടത്.

യുണൈറ്റഡ് നാഷണല്‍സ് ഹൈക്കമ്മീഷന്‍ ഫോര്‍ റഫ്യൂജീസ് പ്രഥമ പരിഗണന നല്‍കിയ രാജ്യങ്ങളിലുള്ളവര്‍ക്കാണ് അയര്‍ലണ്ടില്‍ പ്രവേശനം ലഭിക്കാതിരുന്നത്. 2013-ന് ശേഷം പ്രവേശനാനുമതി പരമാവധി കുറഞ്ഞുവരുന്നതായും കാണാം. ഇസ്ലാമിക് ഭീകരതയുടെ പശ്ചാത്തലത്തില്‍ വളരെ സൂക്ഷ്മ പരിശോധന നടത്തിയതിന് ശേഷമാണ് പുറം രാജ്യങ്ങളിലുള്ളവര്‍ക്ക് അനുമതി നല്‍കിയതും-നിഷേധിച്ചതുമെന്ന് ഐറിഷ് റഫ്യൂജീസ് കമ്മീഷനും, എമിഗ്രെഷന്‍ വിഭാഗവും Eurostate കണക്കുകള്‍ക്ക് നേരെ പ്രതികരിച്ചു. വ്യക്തമായ കാരണങ്ങള്‍ രേഖപ്പെടുത്താതെ രാജ്യത്ത് പ്രവേശനം നേടാന്‍ അനുവദിക്കില്ലെന്ന് വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കി.

ഭീകരവാദം യൂറോപ്പിനെ ഉറ്റുനോക്കുമ്പോള്‍ അയര്‍ലണ്ടിലെത്തുന്നവരുടെ ഉദ്ദേശം കൃത്യമായി അറിയേണ്ട സാഹചര്യമുണ്ടെന്നും എമിഗ്രെഷന്‍ വകുപ്പ് ചൂണ്ടിക്കാട്ടുന്നു. പ്രത്യക്ഷത്തില്‍ പ്രശ്നബാധിത പ്രദേശങ്ങളിലുള്ളവര്‍ക്ക് പ്രവേശന നിരോധനം ഇല്ലെങ്കിലും ഫലത്തില്‍ അമേരിക്കന്‍ നടപടി തന്നെയാണ് അയര്‍ലന്‍ഡ് പിന്തുടരുന്നതെന്ന യു.എന്നിന്റെ വാദത്തെ ശക്തമായി പ്രതിരോധിക്കുകയായിരുന്നു അയര്‍ലന്‍ഡ്.

ഇതിനോടകം തന്നെ ഇ.യു നിര്‍ദ്ദേശമനുസരിച്ച് യുദ്ധമേഖലകളിലുള്ള പതിനായിരങ്ങള്‍ക്ക് അയര്‍ലന്‍ഡ് അഭയം നല്‍കിയിട്ടുണ്ട്. ഇത് വളരെ സുതാര്യമായാണ് നടപ്പില്‍ വരുത്തിയത്. രാജ്യത്ത് ഭവന പ്രതിസന്ധി തടുര്‍ന്നപ്പോഴും അഭയാര്‍ത്ഥികള്‍ക്ക് അഭയം നല്‍കിയിരുന്നു. അതുപോലെ രാജ്യത്തിന്റെയും ജനങ്ങളുടെയും സുരക്ഷ പരിഗണിച്ച് മാത്രമേ ഇവിടേക്ക് പ്രവേശനാനുമതി നല്‍കാന്‍ കഴിയുകയുള്ളൂവെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: