യൂറോപ്പിനെ വിഴുങ്ങി ഉഷ്ണതരംഗം: സൈക്ലിസ്റ്റ് ചൂടേറ്റ് തളര്‍ന്നു വീണു മരിച്ചു….

ഇതിനകം നിരവധി പേരുടെ ജീവന്‍ അപഹരിച്ച ഉഷ്ണതരംഗം യൂറോപ്യന്‍ ഭൂഖണ്ഡത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടരുന്നു. രാജ്യത്തെ എക്കാലത്തെയും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയ ഫ്രാന്‍സില്‍ കഴിഞ്ഞ ദിവസം താപനില അല്‍പം കുറവായിരുന്നു. എന്നാല്‍ വടക്കന്‍ സ്പെയിനിലെ ചില പ്രദേശങ്ങളില്‍ താപനില 40 ഡിഗ്രിയിലും കൂടുതലായിരുന്നു. സരഗോസ നഗരത്തില്‍ 42 സി-യാണ് രേഖപ്പെടുത്തിയത്. കറ്റാലന്‍ പട്ടണങ്ങളായ വിനെബ്രെക്കും മാസ്റോയിഗിനുമിടയിലുള്ള ഒരു കാലാവസ്ഥാ കേന്ദ്രം 43.3 സി ചൂട് റെക്കോര്‍ഡു ചെയ്തു. ചൂട് വര്‍ധിച്ചതിന് പിന്നാലെ സ്‌പെയിനിലെ കാറ്റലോണിയയില്‍ 20 വര്‍ഷത്തിനിടെ ഏറ്റവും വലിയ കാട്ടുതീയാണ് ഉണ്ടായിരിക്കുന്നത്. അവിടെ എട്ട് പ്രവിശ്യകള്‍ റെഡ് അലേര്‍ട്ടിലാണ്.

ഫ്രാന്‍സിലെ തെക്കന്‍ വോക്ലസ് മേഖലയില്‍ ഒരു സൈക്ലിസ്റ്റ് ചൂടേറ്റ് തളര്‍ന്നു വീണു മരിച്ചു. ഈ സമയത്ത് ആരും കായിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായി അധികൃതര്‍ പറഞ്ഞു. ഫ്രാന്‍സിന്റെ കാലാവസ്ഥാ നിരീക്ഷണ വിഭാഗം കഴിഞ്ഞ ദിവസം നാല് മേഖലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അവയെല്ലാം തെക്കന്‍ മേഖലകളില്‍ ആണെങ്കിലും ബാക്കി രാജ്യത്തിന്റെ ഭൂരിഭാഗവും ഓറഞ്ച് അലേര്‍ട്ടിലാണ്. വടക്കന്‍ ആഫ്രിക്കയില്‍ നിന്നും വരുന്ന ഉഷ്ണക്കാറ്റാണ് ചൂട് കൂടാന്‍ കാരണമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. മധ്യ യൂറോപ്പിലെ ഉയര്‍ന്ന മര്‍ദ്ദവും അറ്റ്‌ലാന്റിക് സമുദ്രത്തിന് മുകളിലൂടെയുള്ള കൊടുങ്കാറ്റുമാണ് ഉഷ്ണ തരംഗത്തിനു കാരണമായത്.

‘ഫ്രാന്‍സിന്റെ തെക്ക്ഭാഗം ഉഷ്ണമേഖലാ പ്രദേശമാകാന്‍ പോകുകയാണ്. നമ്മള്‍ ഈ കാലാവസ്ഥയുമായി പൊരുത്തപ്പെടേണ്ടിവരും’- ഗല്ലാര്‍ഗ്യൂസ്-ലെ-മോണ്ട്യൂക്‌സ് മേയര്‍ ഫ്രെഡി സെര്‍ഡ പറഞ്ഞു. ചൂട് വര്‍ധിച്ച പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച മാത്രം നൂറുകണക്കിന് സ്‌കൂളുകള്‍ അടച്ചു, ജല നിയന്ത്രണവും നിലവിലുണ്ട്. തെക്കന്‍ ഫ്രാന്‍സിലെ ഭൂരിഭാഗം പ്രദേശങ്ങളിലും താപനില 40 ഡിഗ്രിയില്‍ ഉയര്‍ന്നതായി കാണിക്കുന്ന ഒരു മാപ്പ് കാലാവസ്ഥാ നിരീക്ഷകന്‍ എറ്റിയെന്‍ കപിക്കിയന്‍ ട്വീറ്റ് ചെയ്തു.

വടക്കന്‍ ആഫ്രിക്കയില്‍ നിന്നും വരുന്ന ഉഷ്ണക്കാറ്റാണ് ചൂട് കൂടാന്‍ കാരണമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. മധ്യ യൂറോപ്പിലെ ഉയര്‍ന്ന മര്‍ദ്ദവും അറ്റ്‌ലാന്റിക് സമുദ്രത്തിന് മുകളിലൂടെയുള്ള കൊടുങ്കാറ്റുമാണ് ഉഷ്ണ തരംഗത്തിനു കാരണം. അതേസമയം, യുകെയിലെ ഈ വര്‍ഷത്തെ ഏറ്റവും ചൂടേറിയ ദിവസമായിരുന്നു ഇന്നലെ. പടിഞ്ഞാറന്‍ ലണ്ടനിലെ നോര്‍ത്തോള്‍ട്ട്, ഹീത്രോ വിമാനത്താവളങ്ങളില്‍ താപനില 34 സി-യില്‍ എത്തി. വെള്ളിയാഴ്ച, ഫ്രാന്‍സിലെ തെക്കന്‍ ഗ്രാമമായ ഗല്ലാര്‍ഗ്യൂസ്-ലെ-മോണ്ട്യൂക്‌സിലാണ് ഏറ്റവും ഉയര്‍ന്ന താപനില – 45.9 സി – രേഖപ്പെടുത്തിയത്.

Share this news

Leave a Reply

%d bloggers like this: