യൂറോപ്പില്‍ മടങ്ങിയെത്തിയിരിക്കുന്ന ജിഹാദികള്‍ 5000 വരുമെന്ന് സുരക്ഷാ വിദഗ്ദ്ധന്‍…എപ്പോള്‍ വേണമെങ്കിലും ആക്രമണം പ്രതീക്ഷിക്കാം

ഡബ്ലിന്‍: യൂറോപില്‍ അയ്യായിരത്തോളം ജിഹാദികളെങ്കിലും തീവ്രവാദ ക്യാമ്പുകളില്‍ നിന്ന് മടങ്ങി വന്ന്  തങ്ങുന്നുണ്ടെന്ന് ഇയു വൈഡ് ലോ എണ്‍ഫോഴ്സ്മെന‍്റ് ഏജന്‍സിയുടെ തലവന്‍ റോബ് വെയിന്‍റൈറ്റ്.  ഇസ്ലാമിക് സ്റ്റേറ്റില്‍ നിന്ന്  ഇനിയും ആക്രമണം ഉണ്ടാകാമെന്ന ഭയവും ഇദ്ദേഹം പങ്ക് വെയ്ക്കുന്നു. നവംബറിലായിരുന്നു 130 പേരുടെ മരണത്തിന് ഇടയാക്കിയ പാരീസ് ആക്രമണം നടത്തിയിരുന്നത്.  പത്ത് വര്‍ഷം മുമ്പുണ്ടായിരുന്നതിലും വലിയ തീവ്രവാദ ഭീഷണിയാണ് യൂറോപ് നിലവില്‍ നേരിടുന്നത്.

ഇസ്ലാമിക് സ്റ്റേറ്റ് അല്ലെങ്കില്‍ മറ്റൊരു തീവ്രവാദ സംഘനട ആക്രമിക്കാമെന്ന നിലയിലാണ് സ്ഥിതികള്‍.  ഇത് കൂടാതെയാണ് വ്യക്തിപരമായ ആക്രമങ്ങള്‍ക്കുള്ള സാധ്യത.  യൂറോപോള്‍ കണക്ക് പ്രകാരം മൂവായിരത്തിനും അയ്യായിരത്തിനും ഇടയില്‍ യൂറോപ്യന്‍ പൗരന്മാര്‍ തീവ്രവാദ പരിശീലനത്തിനായി രാജ്യങ്ങള്‍ വിട്ടിട്ടുണ്ട്.  ഇറാഖ് സിറിയ മേഖലയില്‍ ഇസ്ലാമിക് സ്റ്റേറ്റിന്‍റെ പരിശീലനത്തിന് പോയവരടക്കം ഇതിലുണ്ട്. ഇവര്‍ തിരിച്ചെത്തുന്നതായും സംശയമുണ്ട്.  അഭയാര്‍ത്ഥികളെന്ന രേഖകളിലൂടെയും  മറ്റും  വീണ്ടും യൂറോപിലേക്ക്  പാരീസ് ആക്രമണം നടത്തിയവര്‍ എത്തിയിരിക്കാമെന്നും കരുതുന്നു.

ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളെ കടത്തുന്നതിന് ബാല്‍ക്കന്‍ വഴികള്‍ ഉപയോഗിക്കുന്നതാണ് സംശയിക്കുന്നത്. ഇത്തരത്തിലെത്തുന്ന വിദേശീയരായ തീവ്രവാദികള്‍ യൂറോപിന് വലിയ ആശങ്കയാണ്. എന്നാല്‍ അഭയാര്‍ത്ഥി സംവിധാനങ്ങളെ കൃത്യമായി ഉപയോഗിക്കുന്നുണ്ടെന്നതിന് തെളിവൊന്നും ലഭ്യമല്ല. യുകെയില്‍ നിന്നെ എഴുനൂറ് പേരെങ്കിലും ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി രാജ്യം വിട്ട് സിറിയയിലും ഇറാഖിലും എത്തിയിരുന്നു. ഇതില്‍ പകുതിയോളം പേര്‍ തിരിച്ച് വന്നതായും ആണ് കരുതുന്നത്. വ്യാജ പാസ്പോര്‍ട് ഉപയോഗിക്കുന്നത് മൂലം  അഭയാര്‍ത്ഥികളില്‍ നിന്ന് തീവ്രവാദികളെ തിരിച്ചറിയാനും കഴിയാത്ത സാഹചര്യമാണുള്ളത്.

ഇസ്ലാമിക് സ്റ്റേറ്റ് വ്യാജമായി സിറിയ, ഇറാഖ് അഭയാര്‍ത്ഥി രേഖകള്‍ നല്‍കുന്നതായി സംശയിക്കപ്പെടുന്നതും ഈ സാഹചര്യത്തിലാണ്.തുര്‍ക്കിയും ഗ്രീസും വഴി ഇതുപയോഗിച്ച് യൂറോപിലേക്ക് തീവ്രവാദികള്‍ എത്തുകയും ചെയ്യുമെന്നാണ് അനുമാനം. പാരീസ് ആക്രമണത്തില്‍ രണ്ട് തീവ്രവാദികള്‍ ഈ വഴിയാണ് യൂറോപിലെത്തിയത് എന്നത് സംശയം ബലപ്പെടുത്തുകയും ചെയ്യുന്നു. യൂറിപിലേക്ക് പുറപ്പെടും മുമ്പ് റാഖയിലും മറ്റും പരിശീലനവും ഇവര്‍ക്ക് നല്‍കുന്നുണ്ടാകണം. ഇസ്താം ബൂളില്‍  പത്ത് ജര്‍മ്മന്‍ ടൂറിസ്റ്റുകളെ കൊന്ന് ആത്മഹത്യാ ബോംബര്‍ സിറിയയില്‍ നിന്ന് തുര്‍ക്കിയിലേക്കെത്തിയത് അഭയാര്‍ത്ഥിയായിട്ടായിരുന്നു.  വിരല്‍ അടയാളം വരെ നല്‍കിയായിരുന്നു ഇയാള്‍ ഇവിടെയെത്തിയത്.

എസ്

Share this news

Leave a Reply

%d bloggers like this: