യൂബറിനെതിരെ ബ്രസല്‍സില്‍ വന്‍ പ്രതിഷേധം അരങ്ങേറി

ബ്രസല്‍സ്: ബെല്‍ജിയത്തിന്റെയും യൂറോപ്യന്‍ യൂണിയന്റെയും തലസ്ഥാനമായ ബ്രസല്‍സില്‍ യൂബറിനെതിരെ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ ടാക്‌സി ഡ്രൈവര്‍മാരുടെ പ്രതിഷേധ പ്രകടനം. കുറഞ്ഞ നിരക്കുകള്‍ വാങ്ങി തങ്ങളെ ബുദ്ധിമുട്ടിലാക്കുകയാണ് യൂബറെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. യൂബര്‍ നിയമവിരുദ്ധ ടാക്‌സി സര്‍വീസാണെന്നും യാത്രക്കാരുടെ സുരക്ഷയെ ഒരു തരത്തിലും പരിഗണിക്കുന്നില്ലെന്നും പ്രതിഷധറാലിയില്‍ പങ്കെടുത്തവര്‍ ആരോപിച്ചു.

ബെല്‍ജിയം, ഫ്രാന്‍സ്, സ്‌പെയ്ന്‍, പോര്‍ച്ചുഗല്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള 500ഓളം ടാക്‌സികള്‍ നഗരത്തില്‍ പ്രകടനമായി നീങ്ങിയപ്പോള്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. എയര്‍പോര്‍ട്ട് ടാക്‌സികള്‍ പണിമുടക്കുകയും എയര്‍പോര്‍ട്ടിലേക്ക് വാഹനങ്ങള്‍ക്ക് പോകാനുള്ള വഴി ടാക്‌സി ഡ്രൈവര്‍മാര്‍ തടയുകയും ചെയ്തതോടെ യാത്രക്കാര്‍ക്ക് കാല്‍ നടയായി പുറത്തെത്തേണ്ടി വന്നു. യൂബര്‍ രഹിത യൂറോപ്പാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് യൂബര്‍ വിരുദ്ധ റാലിയില്‍ പങ്കെടുത്ത ഡ്രൈവര്‍മാര്‍ പറയുന്നത്.

പാരീസില്‍ യൂബര്‍ ഈടാക്കുന്ന കുറഞ്ഞ നിരക്കിനെതിരെ ഡ്രൈവര്‍മാര്‍ പ്രതിഷേധമുയര്‍ത്തിയതിനെ തുടര്‍ന്ന് കമ്പനിക്ക് നിരക്ക് കൂട്ടേണ്ടി വന്നിരുന്നു. യൂബറിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന നിയമം ഫ്രഞ്ച് സര്‍ക്കാര്‍ പാസാക്കുകയും ചെയ്തു. ഇതിനെതിരെ യൂബര്‍ നല്‍കിയ ഹര്‍ജി ഫ്രഞ്ച് കോടതിയുടെ പരിഗണനയിലാണ്. സ്‌പെയിനിലെ കോടതികളിലും യൂബറിനെതിരെ കേസുകളുണ്ട്. യൂറോപ്പില്‍ യൂബറിനെതിരെ പ്രതിഷേധം ശക്തമാണെങ്കിലും ഇന്ത്യന്‍ നഗരങ്ങളില്‍ യൂബര്‍ കൂടുതല്‍ ജനപ്രിയമാവുകയാണ്. ഓട്ടോ, ടാക്‌സി െ്രെഡവര്‍മാര്‍ പലപ്പോഴും ഈടാക്കുന്ന അമിതവും അന്യായവുമായ നിരക്കുകള്‍ തന്നെയാണ് കാരണം.

Share this news

Leave a Reply

%d bloggers like this: