യൂണൈറ്റഡ് കിങ്ഡം ഓഫ് ഗ്രേറ്റ് ബ്രിട്ടണ്‍ ആന്‍റ് അയര്‍ലന്‍ഡ്

1801 -1922 വരെ അയര്‍ലന്‍ഡ് യുണൈറ്റഡ് കിങ്ഡം ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍റെ ഭാഗമായിരുന്നു. ഡബ്ലിന്‍ കാസിലിലെ അഡ്മിനിസ്ട്രേഷന്‍ വഴി ലണ്ടനിലെ യുകെ പാര്‍ലമെന്‍റാണ് ഭരണം നിര്‍വഹിച്ചിരുന്നത്. പത്തൊമ്പതാം നൂറ്റാണ്ടില്‍ അയര്‍ലന്‍ഡ് കുടത്ത ക്ഷാമത്തിലൂടെയും കടന്ന് പോകുന്നു. 1840കളിലായിരുന്നു ഇത്.

പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ അവസാനവും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യവും ഐറിഷ് ഹോം റൂളിന് വേണ്ടിയുള്ള തീവ്രമായ ക്യാംപെയിനുകളിലൂടെ കടന്ന് പോകുകയാണ്. അതേ സമയം തന്നെ ഐറിഷ് ഹോം റൂള്‍ സാധ്യമാക്കുന്നതിന് നിയമം പാസായപ്പോള്‍ സായുധ പ്രക്ഷോഭകരായ ഐറിഷ് യൂണിയനിസ്റ്റുകളില്‍ നിന്ന് എതിര്‍പ്പ് നേരിടേണ്ടിയും വന്നു. പ്രധാനമായും അള്‍സ്റ്ററിലായിരുന്നു ഈ എതിര്‍പ്പ്. മഹായുദ്ധം വന്നതോടെ പ്രഖ്യാനം നടന്നില്ല. 1918-ാടെ മതിവാദികളുടെ ദേശീയമുന്നേറ്റത്തിന് മങ്ങലേല്‍ക്കുകയും തീവ്രവാദികളായ ഐറിഷ് സ്വാതന്ത്ര്യ വാദികള്‍ ശക്തമാകുകയും ചെയ്തു. 1919ല്‍ തീവ്രവാദികളും ബ്രിട്ടീഷനുമായി യുദ്ധം തുടങ്ങി. 1921ല്‍ബ്രിട്ടണ്‍ അയര്‍ലന്‍ഡിനെ സ്വയം ഭരണമുള്ള രണ്ട് പ്രദേശങ്ങളായി വിഭജിച്ചു. തെക്കന്‍ അയര്‍ലന്‍ഡും വടക്കന്‍ അയര്‍ലന്‍ഡും കൗണ്‍സില്‍ ഓഫ് അയര്‍ലന്‍ഡിലൂടെ ഏകോപിപ്പിച്ചു.

1921ല്‍ രാജകീയമായ സമ്മതം ലഭിച്ചതോടെ വടക്കന്‍ അയര്‍ലന്‍ഡില്‍ പാര്‍ലമെന്‍റ് പ്രവര്‍ത്തനം ആരംഭിച്ചു. എന്നാല്‍ തെക്കന്‍ അയര്‍ലന്‍ഡില്‍ ഇത്തരമൊന്ന് അപ്പോഴും ഉണ്ടായില്ല. ആ വര്‍ഷംജൂലൈ പതിനൊന്ന് വിഭജനവാദികളും ബ്രിട്ടീഷ് സര്‍ക്കാരും തമ്മില്‍ സമാധാന കരാര്‍ ഒപ്പുവെച്ചു. പിന്നീട് നടന്ന ചര്‍ച്ചകള്‍ ആഗ്ലോ-ഐറിഷ് ട്രിറ്റിക്ക് വഴിവെച്ചു. അയര്‍ലന്‍ഡിന്‍റെ ആറില്‍ അഞ്ച് മേഖലയും ഇതോടെ ബ്രിട്ടണില്‍ നിന്ന് വേര്‍പ്പെട്ട് സ്വതന്ത്ര രാജ്യമായി. അതേ സമയം വടക്കന്‍ അയര്‍ലന്‍ഡ് ബ്രിട്ടന്‍റെ ഭാഗമായി തുടര്‍ന്നു.

1798ലെ ഐറിഷ് റിബലിയന്‍ പ്രവര്‍ത്തനങ്ങളുടെ അന്തരഫലങ്ങളില്‍ നിന്ന് അപ്പോഴും അയര്‍ലന്‍ഡ് മുക്തമല്ലായിരുന്നു. Robert Emmetന്‍റെ നേതൃത്വത്തില്‍ 1803ല്‍ വീണ്ടും കലാപം ഉണ്ടായിരുന്നു. ദ് ആക്ട് ഓഫ് യൂണിയന്‍ 1798 ലെ ദേശീയതാ ഉദയം മൂലമുണ്ടായ തിരിച്ചടികള്‍ നിവാരണം ചെയ്യുന്നതിന് വേണ്ടിയുള്ള ശ്രമം നടത്തുന്നുണ്ട് ‍. കൂടാതെ ബ്രിട്ടനെ അസ്ഥിരപ്പെടുത്തുന്നതിനെതിരെയും വിദേശ ആക്രമണത്തിന് അടിത്തറയിടാവുനുള്ള സാധ്യതക്കെതിരെയും ജാഗ്രതപുലര്‍ത്തുകയും ചെയ്യുന്നുണ്ട്. 1800 ല്‍ ഐറിഷ് പാര്‍ലമെന്‍റും ബ്രിട്ടീഷ് പാര്‍ലമന്‍റും ആക്ട് ഓഫ് യൂണിയന്‍ പാസാക്കി. 1801 ജനുവരി 1 മുതല്‍ ഐറിഷ് നിയമസഭ ഇല്ലാതാവുകയും ഐറിഷ് കിങ്ഡവും ഗ്രേറ്റ് ബ്രിട്ടണും ചേര്‍ന്ന് യൂണൈറ്റഡ് കിങ്ഡം ഓഫ് ഗ്രേറ്റ് ബ്രിട്ടണ്‍ ആന്‍റ് അയര്‍ലന്‍ഡ് രൂപം കൊള്ളുകയുംചെയ്തു. ഒരു തവണ ഇതിന് ശ്രമിച്ച് പരാജയപ്പെട്ടെങ്കിലും ഐറിഷ് പാര്‍ലമെന്‍റ് പിന്നീടിത് അംഗീകരിക്കുകയാണുണ്ടായത്. കോഴയും മറ്റ് രീതിയിലുള്ള സ്വാധീനവും മൂലമായിരുന്നു നിയമം പാസാക്കപ്പെട്ടത്. ഈ സമയത്തെല്ലാം അയര്‍ലന്‍ഡ് ഭരിച്ചത് ഗ്രേറ്റ് ബ്രിട്ടന്‍ നിയമിച്ച ലഫ്റ്റനന്‍റ് ഗവര്‍ണര്‍ ഓഫ് അയര്‍ലന്‍ഡ് ആണ്.

ബ്രീട്ടീഷ് രാജാവാണ് ഇദ്ദേഹത്തെ നിയമച്ചത്. ബ്രീട്ടീഷ് പ്രധാനമന്ത്രിയുടെ പ്രതിനിധിയായി ചീഫ് സെക്രട്ടറിയും നിയമിക്കപ്പെട്ടിരുന്നു. ചീഫ് സെക്രട്ടറിയ്ക്കായിരുന്നു ല്ഫനന്‍റ് പ്രഭുവിനേക്കാള്‍ അധികാരം. ഐറിഷ് പാര്‍ലമെന്‍റ് ഇല്ലാതായതോടെ യുകെയുടെ ലോക സഭയിലേക്ക് ഐറിഷ് അംഗങ്ങളെ തിരഞ്ഞെടുത്തു. ഡബ്ലിന്‍ കാസിലെ ഭരണം പക്ഷേ ആംഗ്ലോ ഐറിഷ് ആധിപത്യമായിരുന്നു. ഇത് 1922ല്‍ അയര്‍ലന്‍ഡ് സ്വതന്ത്ര രാജ്യമാകുന്നത് വരെ തുടര്‍ന്നു. ആക്ട് ഓഫ് യൂണിയനിന്‍റെ പ്രധാന ആകര്ഷണങ്ങളിലൊന്ന്റോമന്‍ കാത്തോലിസത്തിനെതിരായി വിവേചനം ഉണ്ടായിരുന്നത് അവസാനിപ്പിക്കാമെന്ന് ഉറപ്പ് നല്‍കിയതാണ്. എങ്കിലും ജോര്‍ജ്ജ് മൂന്നാമന്‍ കാത്തിലസത്തിന് സ്വാതന്ത്ര്യം അനുവദിച്ചില്ല. അത്തരമൊരു പ്രവര്‍ത്തി കിരീട ധാരണത്തില്‍ ആംഗ്ലിക്കന്‍ ചര്‍ച്ചിന്‍റെ എതിര്‍പ്പിന് വഴിവെയ്ക്കുമെന്ന കണക്ക് കൂട്ടലായിരുന്നു ഇതിന് പിന്നില്‍.

ഐറിഷ് കാത്തോലിക് അഭിഭാഷകനും രാഷ്ട്രീയകാരനുമായി ഡാനിയേല്‍ ഒ കോണെല്‍ കാത്തോലിക് അസോസിയേഷനും കാത്തോലിക് വിശ്വാസത്തിനെതിരായിരുന്ന ടെസ്റ്റ് ആക്ടിനെതിരെ പ്രക്ഷോഭം ആരംഭിച്ചു. ആര്‍തര്‍വെല്ലസ്ലിയുടെ ശ്രമഫലമായി ബ്രിട്ടീഷ് രാജാവ് 1829 ല്‍ കാത്തോലിക് റിലീഫ് ആക്ട് ഒപ്പുവെച്ചു. ഇതോടെ ബ്രിട്ടണിലെയും അയര്‍ലന്‍ഡിലെയും കാത്തിലോക് വിശ്വാസികള്‍ക്ക് പാര്‍ലമന്‍റില്‍ ഇരിക്കാമെന്നായി. ഡാനിയില്‍ ഒ കോണെല്‍ ആദ്യ കാത്തിലോക് എംപിയുമായി. റിപീല്‍ അസോസിയേഷന്‍റെ തലവന്‍ എന്ന നിലയില്‍ ഒകോണല്‍ ആക്ട് ഓഫ് യൂണിയന്‍ റദ്ദാക്കുന്നതിന് ക്യംപെയിന്‍ ചെയ്തെങ്കിലും ഫലിച്ചില്ല. ഒ കോണെല്ലിന്‍റെ രീതി വലിയ റാലികളും മറ്റുമായി സമാധാനപരമായിരുന്നു. എന്നാല്‍ ഇതുകാണ്ട് ഫലമൊന്നുമുണ്ടായില്ല. എന്നാല്‍ പ്രാദേശിക ഭരണകൂടങ്ങളിലും മോശം നിയമങ്ങളിലും പരിഷ്കരണം വരുത്തുന്നതിന് ഇവയെല്ലാം കാരണമാവുകയും ചെയ്തു.

ഒകോണലിന‍്റെ സമാധാന പ്രതിഷേധമല്ലാതെ ഗ്രാമമേഖലയില്‍ പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ മധ്യത്തില്‍ അശാന്തിയും ഉയര്‍ന്ന് വന്നിരുന്നു. അള്‍സ്റ്ററില്‍ ആവര്‍ത്തിച്ച് കലാപങ്ങള്‍ ഉടലെടുത്തു. വൈറ്റ്ബോയ്സ്, റിബണ്‍മെന്‍ തുടങ്ങിയ രഹസ്യ തൊഴിലാളി സംഘടനകളും അക്രമത്തിന് തയ്യാറായി.തൊഴിലാളികളോട് കൂടുതല്‍ മെച്ചപ്പെട്ട പരിചരണത്തിനായിട്ടായിരുന്നു ഇവയെല്ലാം. 1830 ലെTithe War ആണ് ഇതില്‍ പ്രധാനപ്പെട്ട ഒന്ന്. കാത്തോലിക് വിശ്വാസികളായ തൊഴിലാളികള്‍ തങ്ങളില്‍ നിന്ന് അന്യായമായ ഓഹരി പിടിച്ചെടുക്കുന്നതിന് പ്രൊട്ടസ്റ്റന്‍റ് ചര്‍ച്ചിനെതിരായിരുന്നു പ്രതിഷേധമുണ്ടായത്. പോലീസിന് നേരെയുള്ള ആക്രമണങ്ങളോടുള്ളപ്രതികരണമെന്ന നിലയില്‍ Royal Irish Constabulary രൂപീകരിച്ചു.

Share this news

Leave a Reply

%d bloggers like this: