യൂണിവേഴ്‌സല്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ചെലവേറിയതിനാല്‍ നടപ്പാക്കിനാകില്ലെന്ന് വരേദ്കാര്‍

ഡബ്ലിന്‍: യൂണിവേഴ്‌സല്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ചെലവേറിയതിനാല്‍ നടപ്പാക്കിനാകില്ലെന്ന് ആരോഗ്യമന്ത്രി ലിയോ വരേദ്കാര്‍. പദ്ധതി നടപ്പാക്കുന്നതിന് ഓരോ വര്‍ഷവും സര്‍ക്കാരിന് 2 ബില്യണ്‍ യൂറോയുടെ ചെലവ് വരുമെന്ന ESRI റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് വരേദ്കാറിന്റെ പ്രതികരണം. മുതിര്‍ന്ന ഒരാള്‍ക്ക് ഈ പദ്ധതിയ്ക്കായി ചെലവാക്കേണ്ടിവരുന്ന തുക 2500 യൂറോയാണ്. ഈ പദ്ധതി വളരെ ചെലവേറിയതാണെന്നും അതിനാല്‍ മറ്റ് ഇന്‍ഷുറന്‍സ് പദ്ധതികള്‍ തയാറാക്കാന്‍ ശ്രമിക്കുകയാമെന്നും മന്ത്രി പറഞ്ഞു.

ഐറിഷ് സമൂഹത്തിന്റെ ആവശ്യങ്ങള്‍ പരിഗണിച്ച് ആരോഗ്യസംരക്ഷണത്തിന് സാമ്പത്തിക സഹായം ലഭ്യമാകുന്ന പുതിയ പദ്ധതികള്‍ അവതരിപ്പിക്കണമെന്ന് ESRI ലെ സീനിയര്‍ റിസര്‍ച്ചറായ ഡോ.മാവ്-ആന്‍ റെന്‍ അഭിപ്രായപ്പെട്ടു.

-എജെ-

Share this news

Leave a Reply

%d bloggers like this: