യൂണിയന്‍രാജ്യങ്ങളുടെ സുരക്ഷിതത്വം ഊട്ടിഉറപ്പിക്കാന്‍ 4 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ : ബ്രിട്ടന്‍ പദ്ധതിക്ക് പുറത്ത്

ബ്രെസ്സല്‍സ് : യൂണിയന്‍ രാജ്യങ്ങളുടെ സുരക്ഷാ കണക്കിലെടുത്ത് യൂറോപ്പ്യന്‍ സ്‌പേസ് ഏജന്‍സി യുടെ 4 ഗതിനിയന്ത്രണ ഉപഗ്രഹ വിക്ഷേപണം വിജയം കണ്ടു. തെക്കന്‍ അമേരിക്കയിലെ ഫ്രഞ്ച് ഗയാനയില്‍ വെച്ചായിരുന്നു വിക്ഷേപണം നടന്നത്. പ്രതിരോധ സംവിധാനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന സാറ്റലൈറ്റ് വിക്ഷേപണം യൂണിയന്റെ ബഹിരാകാശ ചരിത്രത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളില്‍ ഒന്നായിമാറും.

സിവിലിയന്‍ ആവശ്യങ്ങള്‍ക്ക് വേണ്ടി യൂറോപ്പ് വിക്ഷേപിച്ച ഗലീലിയോ സാറ്റലൈറ്റ് പദ്ധതിയുടെ തുടര്‍ച്ചയാണിത്. കാണാതാകുന്നവരെ കണ്ടു പിടിക്കുക, സുരക്ഷിതത്വം ഉറപ്പുവരുത്തുക തുടങ്ങിയ സുപ്രധാന ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞേക്കും. യൂണിയന് പുറത്തുപോകുന്ന ബ്രിട്ടന്‍ പദ്ധതിയില്‍ നിന്നും പുറത്താകും.

ബ്രെക്‌സിറ്റിനു മുന്‍പ് വരെ യൂറോപ്പ്യന്‍ സ്‌പേസ് ഏജന്‍സിയുടെ ഭാഗമായെങ്കിലും തുടര്‍ന്നും ബ്രിട്ടനെ, യൂണിയന്റെ സാറ്റലൈറ്റ് സംവിധനത്തിന്റെ ഭാഗക്കാന്‍ കഴിയില്ലെന്നും യൂറോപ്പ്യന്‍ ഓമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. യു.കെ സ്വന്തമായി ഒരു സ്‌പേസ് പദ്ധതിക്ക് തുടക്കമിടേണ്ടി വരും എന്നാണ് ഇതിനര്‍ത്ഥം. നിലവില്‍ ഉപയോഗിക്കുന്ന ഉപഗ്രഹ സേവനങ്ങള്‍ക്ക് പ്രത്യേക നിരക്കും ഏര്‍പ്പെടുത്തും.

ഇപ്പോള്‍ വിക്ഷേപിക്കപെട്ട ഉപഗ്രഹ വിക്ഷേപണത്തിന് തുടക്കത്തില്‍ ബ്രിട്ടന്‍ പങ്കാളി ആയെങ്കിലും ബ്രെക്‌സിറ്റ് ഹിതപരിശോധനക്ക് ശേഷം സ്‌പേസ് പ്രോഗ്രാമില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. താര,സാമുവേല്‍,അന്ന,എലെന്‍ എന്നിവയാണ് വിക്ഷേപിക്കപ്പെട്ടത്. യൂറോപ്പ്യന്‍ കമ്മീഷന്റെ ചിത്ര രചന മത്സരത്തില്‍ അവാര്‍ഡ് നേടിയ കുട്ടികളുടെ പേരാണ് സാറ്റലൈറ്റുകള്‍ക്ക് നല്‍കിയത്.

ഡികെ

Share this news

Leave a Reply

%d bloggers like this: