യു.കെ യിലെ കനത്ത ചൂടില്‍ പൗള്‍ട്ടറി ഫാമുകളില്‍ ചത്തൊടുങ്ങിയത് ആയിരകണക്കിന് കോഴികള്‍

ലിങ്കണ്‍ഷെയര്‍ : കഴിഞ്ഞ ആഴ്ചകളില്‍ യുകെയിലെ പല ഭാഗങ്ങളിലുണ്ടായ ചൂട് മനുഷ്യരെ മാത്രമല്ല മറ്റു ജീവജാലങ്ങള്‍ക്കും ഭീഷണിയായി. താപനില ഉയര്‍ന്നതോടെ ലിങ്കണ്‍യറിലെ ട്രെന്റ് ന്യൂട്ടണിലുള്ള മോയ് പാര്‍ക്ക് ഫാമില്‍ ചത്തൊടുങ്ങിയത് ആയിരകണക്കിന് കോഴികള്‍. താപനില 40 ഡിഗ്രിയോട് അടുത്തതോടെ കോഴികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ചൂട് കൂടിയ ദിനങ്ങളില്‍ ബ്രിട്ടനില്‍ റെഡ് അലെര്‍ട് പ്രഖ്യാപിച്ചിരുന്നു. ചൂട് കൂടി റെയില്‍ പാളങ്ങള്‍ വികസിച്ചതോടെ റെയില്‍വേ ഗതാഗതവും തടസപ്പെട്ടിരുന്നു. കംബ്രിഡ്ജിലാണ് ഏറ്റവും കൂടുതല്‍ താപനില രേഖപ്പെടുത്തിയത്. ഇവിടെ 38 ഡിഗ്രി ആയിരുന്നു ചൂട്. കോഴികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയ സംഭവത്തില്‍ ഫാര്‍മുകളിലെ പരിപാലനത്തിനെതിരെ യുകെ യിലെ മൃഗ- പക്ഷി സംരക്ഷണ സംഘടനകളും രംഗത്തെത്തി..

Share this news

Leave a Reply

%d bloggers like this: