യു.എസ് മുന്‍ പ്രസിഡന്റ് ജോര്‍ജ് എച്ച്.ഡബ്ല്യു ബുഷ് അന്തരിച്ചു

അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ജോര്‍ജ് എച്ച്.ഡബ്ല്യു ബുഷ് (94) അന്തരിച്ചു. പാര്‍കിന്‍സണ്‍ രോഗം ബാധിച്ച് വര്‍ഷങ്ങളായി വീല്‍ ചെയറിലായിരുന്നു അദ്ദേഹം. അമേരിക്കയുടെ 41ആം പ്രസിഡന്റാണ്. റിപബ്ലിക്കന്‍ പാര്‍ട്ടിയില്‍ അംഗം ആയിരുന്ന ബുഷ് സീനിയര്‍ 1989 മുതല്‍ 1993 വരെയാണ് പ്രസിഡന്റ് പദവി വഹിച്ചത്.1981 മുതല്‍ 1989 വരെ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. അദ്ദേഹത്തിന്റെ മകനാണ് അമേരിക്കയുടെ 44ആം പ്രസിഡന്റായ ജോര്‍ജ് ബുഷ് ജൂനിയര്‍. അദ്ദേഹമാണ് തന്റെ കുടുംബത്തിനു വേണ്ടി ഇക്കാര്യം അറിയിച്ചത്.

രണ്ടാംലോകയുദ്ധത്തില്‍ പങ്കെടുത്തിട്ടുള്ളയാളാണ് ജോര്‍ജ് ബുഷ് സീനിയര്‍. പൈലറ്റായാണ് പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലായിരുന്നു ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനം. ശീതയുദ്ധാനന്തര ലോകത്ത് അമേരിക്കന്‍ ആധിപത്യമുറപ്പിക്കുന്നതില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയ പ്രസിഡന്റായിരുന്നു ബുഷ് സീനിയര്‍. പശ്ചിമേഷ്യയിലേക്ക് അമേരിക്കയുടെ സൈനികശ്രദ്ധ കേന്ദ്രീകരിക്കുന്നതും ഇദ്ദേഹത്തിന്റെ കാലത്താണ്. ജര്‍മന്‍ മതിലിന്റെ തകര്‍ച്ചയും ഒന്നാം ഗള്‍ഫ് യുദ്ധവുമാണ് ബുഷ് കാലത്തെ പ്രധാന അന്തര്‍ദേശീയ സംഭവങ്ങള്‍.

ഭാര്യ ബാര്‍ബറ ബുഷിന്റെ മരണം കഴിഞ്ഞ് എട്ട് മാസം പിന്നിടുമ്പോഴാണ് ബുഷ് സീനിയറിന്റെ വേര്‍പാട്. അസുഖബാധിതനായതിനെ തുടര്‍ന്ന് കഴിഞ്ഞ ഏപ്രിലിലാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്.

https://twitter.com/jgm41/status/1068728578890653696

 

 

എ എം

Share this news

Leave a Reply

%d bloggers like this: