യു.എസ് മുന്‍ പ്രഥമ വനിത ബാര്‍ബറ ബുഷ് അന്തരിച്ചു

വാഷിങ്ടണ്‍: യു.എസ് മുന്‍ പ്രഥമ വനിത ബാര്‍ബറ ബുഷ് അന്തരിച്ചു. 92 വയസ്സായിരുന്നു. ഭര്‍ത്താവും മകനും പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്നത് കണ്ട ഏക വനിതയാണ് ബാര്‍ബറ ബുഷ്. ആരോഗ്യം ക്ഷയിച്ചെന്നു, കൂടുതല്‍ വൈദ്യപരിശോധനകള്‍ നടത്തുന്നില്ലെന്നും സ്‌നേഹ പരിചരണമാണ് ഇനി നല്‍കുന്നതെന്നും ഞായറാഴ്ച ബുഷിന്റെ കുടുംബം പറഞ്ഞിരുന്നു.

കുറച്ചു വര്‍ഷങ്ങളായി ബാര്‍ബറ ബുഷ് ശ്വാസകോശ സംബന്ധമായ അസുഖം നേരിടുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 1945 ജനുവരി ആറിനാണ് ജോര്‍ജ് ഡബ്യൂ എച്ച് ബുഷിന്റെയും ബാര്‍ബറ ബുഷിന്റെയും വിവാഹം നടന്നത്. അമേരിക്കന്‍ ചരിത്രത്തില്‍ ദീര്‍ഘകാലം ഒരുമിച്ച് കഴിഞ്ഞ ബാര്യ ഭര്‍ത്തതാക്കന്മാരായിരുന്നു ഇവര്‍. 2009ല്‍ ബാര്‍ബറയുടെ ഹൃദയ വാള്‍വ് മാറ്റിവെച്ചിരുന്നു. ‘ദി സില്‍വര്‍ ഫോക്‌സ്’ എന്നായിരുന്നു ഭര്‍ത്താവും കുട്ടികളും അവരെ വിശേഷിപ്പിച്ചിരുന്നത്. 1989 മുത്ല്‍ 1993 വരെ ഭര്‍ത്താവ് വൈറ്റ് ഹൗസില്‍ ഉണ്ടായിരുന്നു. പിന്നീട് രണ്ടായിരത്തിലെ യുഎസ് തിരഞ്ഞെടുപ്പില്‍ മകന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 2001 മുതല്‍ 2009 വരെ മകന്‍ പ്രസിഡന്റായിരുന്നു. അച്ഛനെയും മകനെയും യഥാക്രമം ‘ബുഷ് 41’ , ‘ബുഷ് 43 ‘ എന്നാണ് വിശേഷിപ്പിക്കാറ്.

ആരോഗ്യം ക്ഷയിക്കുന്ന സാഹചര്യത്തില്‍ ആശുപത്രിച്ചികില്‍സ വേണ്ടെന്നു ബര്‍ബറ സ്വയം തീരുമാനിച്ചതായി കടുംബവൃത്തങ്ങള്‍ ഞായറാഴ്ച വെളിപ്പെടുത്തിയിരുന്നു.ഹൂസ്റ്റണിലെ വസതിയില്‍ ശിഷ്ടകാലം കുടുംബാംഗങ്ങളുടെ പരിചരണയില്‍ കഴിയാനായിരുന്നു ഇത്. ഹൃദയസംബന്ധമായ ഒട്ടേറെ അസുഖങ്ങള്‍ നേരിട്ട ബര്‍ബറ പല തവണയായി ആശുപത്രിയില്‍ ദീര്‍ഘനാള്‍ ചെലവഴിച്ചിരുന്നു. സ്വന്തം കാലില്‍ നില്‍ക്കാന്‍ ഞങ്ങളെ പിന്തുണച്ച മാതാവ് മരണം വരെ സന്തോഷം കൈവിടാതെയിരുന്നതായി മകന്‍ ജോര്‍ജ് ഡബ്ല്യു. ബുഷ് വാര്‍ത്താക്കുറിപ്പില്‍ അനുസ്മരിച്ചു.


ഡികെ

Share this news

Leave a Reply

%d bloggers like this: