യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അയര്‍ലന്‍ഡ് സന്ദര്‍ശനത്തിനെത്തുന്നു : യൂണിയന്‍ രാജ്യങ്ങളുമായുള്ള നേരിയ അകല്‍ച്ച ഇതോടെ ഇല്ലാതാകുമെന്ന് സൂചന

ഡബ്ലിന്‍ : യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടുത്ത മാസം അയര്‍ലാന്‍ഡ് സന്ദര്‍ശനത്തിനെത്തും. ജൂണ്‍ മുതല്‍ ആരംഭിക്കുന്ന യൂറോപ്പ് സന്ദര്‍ശനത്തിന്റെ ഭാഗമായാണ് അയര്‍ലണ്ടില്‍ എത്തുക. തന്റെ യൂറോപ്പ് സന്ദര്‍ശനത്തിന് ട്രംപ് ഏറ്റവും കൂടുതല്‍ ദിവസങ്ങള്‍ ചെലവിടുന്നത് അയര്‍ലണ്ടില്‍ ആയിരിക്കുമെന്നും സൂചനയുണ്ട്. ഈ സന്ദര്‍ശനത്തില്‍ ക്ലെയറിലെ ഡൂണ്‍ബെര്‍ഗ് ഗോള്‍ഫ് റിസോര്‍ട്ടില്‍ പ്രസിഡന്റ് താമസിക്കാനാണ് സാധ്യതയെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

യു,കെ, ഫ്രാന്‍സ് സന്ദര്‍ശനവും ട്രംപ് ഉറപ്പാക്കി കഴിഞ്ഞു. ഫ്രാന്‍സില്‍ രണ്ടാം ലോക മഹായുദ്ധത്തിന്റെ ഓര്‍മ്മപുതുക്കല്‍ പരിപാടിയിലും ട്രംപ് പങ്കെടുത്തേക്കും. പ്രസിഡന്റിന്റെ യൂറോപ്പ് സന്ദര്‍ശനവുമായി ബന്ധപ്പെട്ട ഓദ്യോഗിക പ്രഖ്യാപനം ആഴ്ചകള്‍ക്കകം ഉണ്ടാകും. എന്തായാലും സന്ദര്‍ശനം ഉറപ്പാക്കിയതിന്റെ ഭാഗമായി വൈറ്റ് ഹൗസ് ഉന്നത ഉദ്യോഗസ്ഥരും, രഹസ്യാന്വേഷണ വിഭാഗവും വരും ദിവസങ്ങളില്‍ അയര്‍ലന്‍ഡില്‍ എത്തുമെന്ന അറിയിപ്പ് ലഭിച്ചിട്ടുണ്ട്.

ട്രംപിന്റെ സന്ദര്‍ശനവുമായി ബന്ധപെട്ടു യു.എസ് അതിശക്തമായ സുരക്ഷാ ഒരുക്കുമെങ്കിലും, അയര്‍ലണ്ടും പ്രത്യേക സേന വിഭാഗങ്ങളെ സുരക്ഷയ്ക്കു വേണ്ടി വിന്യസിക്കുമെന്നു ഐറിഷ് പ്രധാനമന്ത്രി ലിയോ വരേദ്കര്‍ വ്യക്തമാക്കി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള യു.എസ് ഐറിഷ് സാംസ്‌കാരിക ബന്ധം ഇരു രാജ്യങ്ങളും മെച്ചപ്പെടുത്തി വരികയാണ്. എല്ലാ വര്‍ഷവും സെന്റ് പാട്രിക് ഡേ ആഘോഷവുമായി ബന്ധപ്പെട്ട് ഐറിഷ് പ്രധാനമന്ത്രിമാര്‍ യു.എസ് സന്ദര്‍ശിക്കാറുണ്ട്.

യൂണിയന്‍ രാജ്യങ്ങളില്‍ യു.എസ് ഏറ്റവും കൂടുതല്‍ ബന്ധം പുലര്‍ത്തുന്നതും അയര്‍ലണ്ടിനോട് തന്നെ. യു.എസ് ഐറിഷ് ബന്ധങ്ങള്‍ക്ക് മറ്റ് കൂട്ടുന്ന ട്രാന്‍സ് അത്ലാന്റിക് വിമാനയാത്രക്ക് പച്ചക്കൊടി കാണിച്ചതും ട്രംപ് ഭരണകൂടമായിരുന്നു. അതുപോലെ അയര്‍ലണ്ടിലെ ഷാനോണില്‍ യു.എസ് മിലിറ്ററി ബെയ്സ് ഉള്ളതും യു.എസ്സിന് യൂറോപ്പിലേക്കുള്ള പ്രവേശന കവാടം കൂടിയാണ്.

സാംസ്‌കാരിക ബന്ധങ്ങള്‍ക്ക് പുറമെ യു.എസ് -ഐറിഷ് വ്യാപാര ബന്ധങ്ങളും ശക്തമാണ്. യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി ഉത്പന്നങ്ങള്‍ക്ക് തീരുവ കൂടിയതോടെ യൂണിയനും യു.എസും തമ്മിലുള്ള ബന്ധത്തിന് വിള്ളല്‍ വീണിരുന്നു. ഇതോടെ യൂണിയനും യു.എസ് ഉത്പന്നങ്ങള്‍ക്ക് തീരുവ കൂട്ടാന്‍ നിര്‍ബന്ധിതമായിരുന്നു. യൂണിയനുമായുള്ള ചര്‍ച്ചകള്‍ നടന്നതോടെ ഇത്തരം വ്യാപാര പ്രശ്‌നങ്ങള്‍ പരിഹരിച്ചിരുന്നു. ട്രംപിന്റെ യൂറോപ്പ് സന്ദര്‍ശനം യൂണിയന്‍ രാജ്യങ്ങള്‍ക്ക് പുത്തന്‍ ഉണര്‍വ് ഉണ്ടക്കുമെന്നാണ് കണക്കാക്കുന്നത്.

ഡികെ

Share this news

Leave a Reply

%d bloggers like this: