യു എസ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലിനെക്കുറിച്ചുള്ള അന്വേഷണം അവസാനിപ്പിച്ചു

വാഷിംഗ്ടണ്‍: അമേരിക്കന്‍ തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ച അന്വേഷണം അവസാനിപ്പിച്ചു. യു.എസ് സ്‌പെഷ്യല്‍ കൗണ്‍സില്‍ റോബര്‍ട്ട് മുള്ളര്‍ അന്വേഷണം അവസാനിപ്പിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതോടെ രണ്ട് വര്‍ഷം നീണ്ട മുള്ളറിന്റെ അന്വേഷണത്തിനാണ് പരിസമാപ്തിയാവുന്നത്.

വെള്ളിയാഴ്ച മുള്ളര്‍ ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് അറ്റോണി ജനറല്‍ വില്ല്യം ബാറിന് കൈമാറി. അതേ സമയം, റിപ്പോര്‍ട്ട് സമര്‍പ്പിച്ച് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ പ്രതികരണം നടത്താന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തയാറായിട്ടില്ല. 2016ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപ്പെടല്‍ ഉണ്ടായോയെന്നാണ് പ്രധാനമായും മുള്ളര്‍ പരിശോധിച്ചത്. ട്രംപിന് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപ്പെടലില്‍ പങ്കുണ്ടോ എന്നതും അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെട്ടിരുന്നു.

Share this news

Leave a Reply

%d bloggers like this: