യു.എസ് ഡ്രോണ്‍ ആക്രമണത്തില്‍ ‘വൈറ്റ് വിഡോ’ കൊല്ലപ്പെട്ടു.

ലണ്ടന്‍: ബ്രിട്ടീഷുകാരിയായ ഇസ്ലാമിക് സ്റ്റേറ്റ് സമര പോരാളി യു.എസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. സിറിയ-ഇറാക്ക് അതിര്‍ത്തി പ്രദേശത്ത് വെച്ച് സാലി ജോണും 12 വയസ്സ് ഉള്ള മകന്‍ ജോജോയും കൊല്ലപ്പെട്ടു എന്ന് യു.എസ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇംഗ്ലണ്ടിലെ ഗ്രീനിച്ചില്‍ ജനിച്ചുവളര്‍ന്ന സാലി പഠിച്ചതും വളര്‍ന്നതും ലണ്ടനില്‍ ആണ്. റോക്ക് സ്റ്റാര്‍ ആയി മാറിയ സാലി ഇസ്ലാമിക് സ്റ്റേറ്റിനോട് അഭിനിവേശം വളര്‍ന്ന സിറിയയില്‍ എത്തുകയായിരുന്നു. അവിടെ വെച്ച് ഇസ്ലാം മതം സ്വീകരിച്ച ഇവര്‍ ഭീകര സംഘനയുടെ മിലിട്ടറി കമാണ്ടര്‍ ആയ ഭര്‍ത്താവ് ജുനൈദ് ഹുസൈന് ഒപ്പം ചേര്‍ന്നു.

അമേരിക്ക 2015-ല്‍ നടത്തിയ മറ്റൊരു ഡ്രോണ്‍ ആക്രമണത്തില്‍ ജുനൈദ് കൊല്ലപ്പെട്ടു. തുടര്‍ന്ന് സാലിയെ ‘വൈറ്റ് വിഡോ’ എന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ സ്ത്രീകളെ ഐ.എസ്-ലേക്ക് ആകര്‍ഷിക്കാന്‍ നിരന്തരമായി ശ്രമിച്ച സംഘടനയുടെ സ്ത്രീ നേതാക്കളില്‍ ഒരാള്‍ ആയി മാറി സാലി. ബ്രിട്ടനില്‍ ആക്രമണം നടത്താന്‍ ആഹ്വനം ചെയ്യുകയും ചെയ്തു. എന്നാല്‍ 2015 നു ശേഷം തീവ്രവാദം ഉപേക്ഷിച്ച് സാലി ബ്രിട്ടനിലേക്ക് മടങ്ങാന്‍ ആഗ്രഹിച്ചിരുന്നു. മറ്റൊരു ബ്രിട്ടീഷ് ഐ.എസ് നേതാവിന്റെ ഭാര്യ ആയിഷ മാധ്യമങ്ങളിലൂടെ ഈ വാര്‍ത്ത പുറത്ത് വിട്ടിരുന്നു. എന്നാല്‍ ഭര്‍ത്താവ് ഐ.എസ് സേനയുടെ കമാണ്ടര്‍ ആയിരുന്നതിനാല്‍ സാലിക്ക് ഐ.എസ് ക്യാമ്പില്‍ നിന്നും രക്ഷപ്പെടാന്‍ കഴിഞ്ഞിരുന്നില്ല.

ഡി കെ

 

Share this news

Leave a Reply

%d bloggers like this: