യു.എസ്സിലെ ഐറിഷ് കുടിയേറ്റ സമൂഹം കുടിയൊഴിപ്പിക്കല്‍ ഭീതിയില്‍

ഡബ്ലിന്‍: ട്രംപ് ഭരണകൂടം അധികാരമേറ്റ ശേഷം അനധികൃത ഐറിഷുകാര്‍ വ്യാപകമായി നാടുകടത്തപ്പെട്ടിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. യു.എസ് ഇമൈഗ്രെഷന്‍ വകുപ്പിന്റെ കണക്കനുസരിച്ച് പതിനായിരത്തിലധികം അനധികൃത കുടിയേറ്റക്കാര്‍ യു.എസ്സില്‍ ജീവിക്കുന്നുണ്ട്. കെട്ടിട നിര്‍മ്മാണം, മറ്റു അസംഘടിത മേഖലകളിലും തൊഴിലെടുക്കുന്ന ഇവര്‍ ഓരോ ദിവസത്തെ വരുമാനം കൊണ്ട് മാത്രം ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നവരാണ്. ഈ വിഭാഗത്തില്‍ 90 ശതമാനവും ഏതുനേരവും അറസ്റ്റിലാവുമെന്ന ഭീതിയിലാണ് ഓരോ ദിവസവും കഴിച്ചുകൂട്ടുന്നത്.

വാഷിംഗ്ടണ്‍ പത്രത്തിന് വേണ്ടി മാധ്യമ പ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തില്‍ ബോസ്റ്റണില്‍ ഇത്തരത്തില്‍ അനവധി കുടുംബങ്ങള്‍ ജീവിക്കുന്നുണ്ടെന്ന് കണ്ടെത്തി. അയര്‍ലന്‍ഡ് യു.എസ് നയതന്ത്ര ചര്‍ച്ചകളില്‍ എന്നും നിറഞ്ഞു നിന്നവരാണ് യു.എസ്സിലെ ഐറിഷ് കുടിയേറ്റക്കാര്‍. യു.എസ്സില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വേര് ഊന്നുന്നു എന്ന് മനസിലാക്കിയതുമുതല്‍ അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതിന് ട്രംപ് ഭരണകൂടം പ്രാധാന്യം നല്‍കിയിരുന്നു. എന്നാല്‍ വര്‍ഷങ്ങളായി യു.എസ്സില്‍ താമസിച്ചുവരുന്ന ഐറിഷ് കുടിയേറ്റക്കാര്‍ പ്രശ്‌നക്കാരല്ലെന്ന് ഐറിഷ് പ്രധാനമന്ത്രി യു.എസ് സന്ദര്‍ശിച്ച വേളയില്‍ ട്രംപ് അഭിപ്രായപ്പെട്ടിരുന്നു.

അനധികൃത ഐറിഷ് കുടിയേറ്റക്കാരെ യു.എസ് നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും നയതന്ത്ര ചര്‍ച്ചകളിലൂടെ ധാരണയിലെത്തിയിരുന്നു. എങ്കിലും ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ വരിക്കുന്നത് ഐറിഷ് കുടിയേറ്റക്കാരുടെ നെഞ്ചിടിപ്പ് വര്‍ധിപ്പിക്കുന്നുണ്ടെന്ന് യു.എസ്സിലെ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയുന്നു.

ഡികെ

Share this news

Leave a Reply

%d bloggers like this: