യു.എസില്‍ മലയാളി യുവതി മുങ്ങിമരിച്ചു

ഒക്ലഹോമ : യു.എസിലെ ടെക്‌സാസ് സ്റ്റേറ്റില്‍ ഡാളസില്‍ താമസിക്കുന്ന മലയാളി യുവതി ജെസ്ലിന്‍ ജോസ് മുങ്ങിമരിച്ചു. കൂട്ടുകാരിയുടെ പിറന്നാള്‍ ആഘോഷത്തിനിടെയായിരുന്നു അപകടം. ടര്‍ണര്‍ഫോള്‍സ് സന്ദര്‍ശിക്കാനെത്തിയപ്പോഴായിരുന്നു അപ്രതീക്ഷിതമായി ജെസ്ലിനെ മരണം കവര്‍ന്നെടുത്ത് . ടര്‍ണര്‍ഫോള്‍സില്‍ നല്ല അടിയൊഴുക്കുണ്ടായിരുന്ന ഭാഗത്ത് കൂട്ടുകാരികള്‍ക്കൊപ്പം നീന്തിയപ്പോഴായിരുന്നു അപകടമുണ്ടായത്. നല്ല അടിയൊഴുക്കുണ്ടായിരുന്ന ഭാഗത്താണ് ഇവര്‍ നീന്തിയത്.

ജെസ്ലിനൊപ്പം കൂട്ടുകാരികളായ മൂന്നു പേരും ഒഴുക്കില്‍പ്പെട്ടിരുന്നു. എന്നാല്‍ ഇവരെ രക്ഷിക്കാനായെങ്കിലും ജെസ്ലിന്‍ ജോസ് അടിയൊഴുക്കില്‍ പെടുകയായിരുന്നു. പ്രധാന പൂള്‍ അടച്ച ശേഷം നടത്തിയ തെരച്ചിലിലാണ് ജെസ്ലിന്റെ മൃതദേഹം കണ്ടെത്തിയത്. ഡാലസില്‍ താമസിക്കുന്ന ജോസ്- ലൈലാമ്മ ദമ്പതികളുടെ മകളാണ് ജെസ്ലിന്‍. അടുത്തിടെയായിരുന്നു ജെസ്ലിന്‍ വിവാഹിതയായത്. ഭര്‍ത്താവ് നാട്ടിലാണ്. അദ്ദേഹത്തെ യുഎസിലേക്ക് കൊണ്ടു വരുന്നതിനുള്ള ശ്രമം നടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.

Share this news

Leave a Reply

%d bloggers like this: