യുറോപ്യന്‍ കുടിയേറ്റ നിയമങ്ങള്‍ തിരിച്ചടിയായി; മലയാളി ഗവേഷകന് അന്താരാഷ്ട്ര ആരോഗ്യ സിമ്പോസിയത്തിലേക്ക് യാത്രാവിലക്ക്

വിസാ മാനദണ്ഡങ്ങളുടെ പേരില്‍ മലയാളി ഗവേകന് ലിവര്‍പൂളില്‍ നടന്ന അന്താരാഷ്ട്ര ആരോഗ്യ സിമ്പോസിയത്തില്‍ പങ്കെടുക്കുന്നതിന് അനുമതി നിഷേധിച്ച് നടപടി വിവാദമാവുന്നു. തിരുവന്തപുരം ശ്രീ ചിത്തിരത്തിരുന്നാള്‍ ഇന്‍സിറ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയസിലെ ഗവേഷനായ സാബു കെ യുവിനാണ് യു കെ കുടിയേറ്റ നിയമങ്ങളുടെ കര്‍ശന വ്യവസ്ഥകളുടെ പേരില്‍ വിസ നിഷേധിച്ചത്. സമ്പന്ന രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് മാത്രമാണ് വിസ അനുവദിച്ചത്. മൂന്നാം ലോക രാജ്യങ്ങളില്‍ നിന്നുള്ളവര്‍ യൂറോപിലെത്തിയാല്‍ അനധികൃത താമസക്കാരാവാന്‍ സാധ്യതയുണ്ടന്ന് ആരോപിച്ച് യാത്രാ അനുമതി നിഷേധിക്കുകയായിരുന്നെന്നും സാബു കെ യു തന്റെ ബ്ലോഗില്‍ ആരോപിക്കുന്നു.

ആഗോളതലത്തില്‍ പങ്കെടുക്കന്നതിനായി സ്‌കോളര്‍ഷിപ്പ് ലഭിച്ച വ്യക്തികൂടിയാണ് സാബു. ഇത്തരത്തില്‍ വിസാ നിയന്തണങ്ങളുടെ പേരില്‍ പത്തിലധികം പേര്‍ക്കാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയിട്ടുണ്ടെന്നും ഗവേഷകന്‍ പറയുന്നു. അപേക്ഷകരുടെ കഴിഞ്ഞ മുന്നുമാസത്തെ ബാങ്ക് ബാലന്‍സ് ഉള്‍പ്പെടെ വിസ അപേക്ഷയില്‍ നിബന്ധനയായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും സാബു ആരോപിക്കുന്നു. ഇതുപ്രകാരം താഴ്ന്ന- ഇടത്തരം സാമ്പത്തിക സ്ഥിതിയുള്ള രാജ്യങ്ങളില്‍ നിന്നുള്ള ഗവേഷകര്‍ പലരും സിമ്പോസിയത്തില്‍ പങ്കെടുക്കാനുള്ള മുഴുവന്‍ തുകയും സ്‌കോളര്‍ഷിപ്പായി ലഭിച്ചവരാണ്. എന്നാല്‍ ഇത്തരക്കാര്‍ ഉയര്‍ന്ന- മധ്യവര്‍ധ കുടുംബത്തില്‍പ്പെട്ട ഉയര്‍ന്ന് ബാങ്ക് ബാലന്‍സ് ഉള്ളവരായിരിക്കണമെന്നാണ് ഉദ്ദേശിക്കുന്നതെന്നും സാബു പറയുന്നു.

അതേസമയം, അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇത്തരം പരിപാടികള്‍ വിസാ നിയന്തങ്ങള്‍ കുറവുള്ള രാജ്യങ്ങളില്‍ സംഘടിപ്പിക്കുന്നത് ഇത്തരം പശ്നങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്ന് ലോകാരോഗ്യ സംഘടനാ പകര്‍ച്ച വ്യാധി രോഗ കോ ഓഡനേറ്റര്‍ മൗസൂദ് ദേര പറയുന്നു. ഇത് കൂടുതല്‍ പേര്‍ക്ക് സഞ്ചരിക്കാനുള്ള സാഹചര്യം ഒരുക്കും. കുടിയേറ്റ നിയന്ത്രണ നിയമങ്ങളിലെ കര്‍ശന വ്യവസ്ഥകള്‍ വിവിധ രാജ്യങ്ങള്‍ തമ്മിലുള്ള അക്കാദമിക ബന്ധത്തെ ബാധിക്കുമെന്നും അദ്ദേഹം പറയുന്നു.

അക്കാദമിക് സഹകരണത്തിന് അനുകൂലമായ സാഹചര്യം ഇല്ലാതാവുന്നതിന് രാജ്യങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജിന്‍ പ്രെഫസര്‍ മാര്‍ട്ടീന്‍ മാക് കീ റിപ്പോര്‍ട്ടുകളോട് പ്രതികരിച്ചു. ലോകത്തിലെ പാവപ്പെട്ട ആളുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കുന്നവരാണ് വിസ നിഷേധിക്കപ്പെട്ടവരില്‍ ഭൂരിഭാഗവും. യു കെയില്‍ നടക്കുന്ന കോണ്‍ഫറന്‍സില്‍ ഇത്തരം രാജ്യങ്ങളിലെ പ്രശനങ്ങള്‍ ആയിരിക്കും ഇവര്‍ പങ്കുവയക്കുക. പ്രശ്നങ്ങളെ എങ്ങനെ മറികടക്കാം എന്നായിരിക്കും പരിശോധിക്കുക, ഇത്തരം സാഹചര്യങ്ങളാണ് ഇല്ലാതാവുന്നതെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ യുകെ എമിഗ്രേഷന്‍ വകുപ്പ് തയ്യാറായിട്ടില്ല. എന്നാല്‍ എല്ലാ വ്യക്തിഗത വിസാ അപേക്ഷകളും ആളുകളുടെ കഴിവിന് അനുസരിച്ച മാത്രമേ അനുവദിക്കാന്‍ നിയമങ്ങള്‍ അനുവദിക്കുന്നുള്ളു എന്നും അധികൃതര്‍ പറയുന്നു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: