യുപിയില്‍ ട്രെയിന്‍ പാളംതെറ്റി ഏഴു മരണം, നിരവധി പേര്‍ക്ക് പരുക്ക്

ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ ട്രെയിന്‍ പാളം തെറ്റി ഒരു കുടുംബത്തിലെ നാലുപേര്‍ അടക്കം ഏഴു പേര്‍ മരിച്ചു. 21 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. അട്ടിമറി ആരോപണം ശക്തമായതിനെതുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ഉന്നതതലഅന്വേഷണം പ്രഖ്യാപിച്ചു. മരിച്ചവരുടെ ആശ്രിതര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അഞ്ചുലക്ഷവും സംസ്ഥാന സര്‍ക്കാര്‍ രണ്ടുലക്ഷം രൂപവീതവും ധനസഹായം പ്രഖ്യാപിച്ചു.

മാള്‍ഡയില്‍ നിന്ന് ഡല്‍ഹിയിലേക്കു വരികയായിരുന്ന ന്യൂ ഫാറാക്കാ എക്‌സ്പ്രസ് ട്രെയിനിന്റെ എഞ്ചിനടക്കം ഒന്‍പത് കോച്ചുകളാണ് പാളം തെറ്റിയത്. ഹച്ചന്‍ന്ദ് പൂര്‍ റെയിവെ സ്റ്റേഷന് സമീപം ഇന്നു പുലര്‍ച്ചെയായിരുന്നു അപകടം. ഉള്‍നാടന്‍ പ്രദേശമായതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ എത്താന്‍ വൈകിയത് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു. പരുക്കറ്റവരില്‍ പലരുടെയും നില അതീവ ഗുരുതരമായി തുടരുന്നതിനാല്‍ മരണനിരക്ക് ഇനിയും ഉയര്‍ന്നേക്കാനാണ് സാധ്യത.

ദുരന്തനിവാരണസേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. മേഖലയില്‍ ട്രെയിന്‍ ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. 24 മണിക്കൂറിനുള്ളില്‍ ഗതാഗതം പുന:സ്ഥാപിക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: