യുണൈറ്റഡ് പെന്തക്കോസ്തല്‍ ഫെല്ലോഷിപ്പ് കണ്‍വന്‍ഷന്‍ നവംബര്‍ 2,3,4 തീയതികളില്‍

United Pentecostal Fellowship Ireland & Northern Ireland ന്റെ ഈ വര്‍ഷത്തെ കണ്‍വെന്‍ഷന്‍ നവംബര്‍ മാസം 2,3,4 തീയതികളില്‍ നടത്തപ്പെടും. ഈ വര്‍ഷം Convention, Family Conference, Youth മീറ്റിംഗ്,ചില്‍ഡ്രന്‍സ് മീറ്റിംഗ് കൂടാതെ സഭാഭേദ്യമേന്യേ ഒരുമിച്ചുള്ള ആരാധനയും നവംബര്‍ 234 തീയതികളില്‍ ക്രമീകരിക്കുന്നു!

പാസ്റ്റര്‍ ബെനിസണ്‍ മത്തായി(ഓവര്‍സ്സിയര്‍, Church of God, India) പാസ്റ്റര്‍ സിബി തോമസ്(പാസ്റ്റര്‍, Church of God, America) ദൈവദാസന്മാര്‍ ആണു ഈവര്‍ഷത്തെ ദൈവവചനഘോഷണത്തിനായി എത്തുന്നത്. നവംബര്‍ 23 തീയതികളില്‍ Solid Rock Church, Dublin ലും നാലാം തീയതിയിലെ സംയുക്ത ആരാധന Greenhill Communtiy Cetnre ലും നടത്തപ്പെടും.

സഭാവ്യത്യാസങ്ങളില്ലാതെ അയര്‍ലന്റിലേയും, നോര്‍ത്തേണ്‍ അയര്‍ലാന്റിലേയും ക്രൈസ്തവസഭകളുടെ ഏകോപനത്തിനും ഉന്നമനത്തിനുമായി പ്രവര്‍ത്തിക്കുന്ന UPF Ireland and Northern Ireland ന്റെ നാലാമത്തെ കൂട്ടായ്മയ്ക്കാണു ഡബ്ലിന്‍ ഈ നവംബര്‍ മാസം വേദിയൊരുക്കുന്നത്. ദൈവസഭകളിലെ ദൈവദാസന്മാരും വിശ്വാസികളും ഈ ദേശത്ത് ഐക്യമായി ഒരുമയോടെ ഒരുകുടക്കീഴില്‍ സത്യദൈവത്തെ ആരാധിക്കുവാനും ദൈവവചന ഘോഷണത്തിനുമായി വിപുലമായി നടത്തപ്പെടുന്ന ഈ മീറ്റിങ്ങുകളിലേയ്ക്ക് ഏവരേയും വളരെ ആദരവോടെ സ്വാഗതം ചെയ്യുന്നതായി യുണൈറ്റഡ് പെന്തക്കോസ്തല്‍ ഫെല്ലോഷിപ്പ് അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: