യുണൈറ്റഡ് ക്രിക്കറ്റ് ക്ലോണ്‍മെല്‍ (യു സി സി) ക്രിക്കറ്റ് ടൂര്‍ണമെന്റ യു സി സി ടീം എ – ജേതാക്കള്‍.

ക്ലോണ്‍മെല്‍: യുണൈറ്റഡ് ക്രിക്കറ്റ് ക്ലോണ്‍മെല്‍ സംഘടിപ്പിച്ച പ്രഥമ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ആതിഥേയരായ യു സി സി ടീം എ – ജേതാക്കളായി. അത്യന്തം വീറും വാശിയും നിറഞ്ഞ പോരാട്ടത്തില്‍ എട്ടു ടീമുകള്‍ പങ്കെടുത്തു. അയര്‍ലണ്ടിലെ ശക്തരായ ടീമുകളില്‍ ഒന്നായ കെ സി സി ഡബ്ലിന്‍ ടീമിനെ അട്ടിമറിച്ചു ഫൈനലില്‍ പ്രവേശിച്ച യു സി സി ടീം ബിയും, കരുത്തരായ ഫിംഗ്‌ളസ് ഇലവനെ തറപറ്റിച്ചു യു സി സി ടീം എയും ഫൈനലില്‍ ഏറ്റുമുട്ടി. വാശിയേറിയ പോരാട്ടത്തിനൊടുവില്‍ യു സി സി ടീം ബിയെ ആറു വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തി യു സി സി – ടീം എ, കപ്പു സ്വന്തമാക്കി.
സമ്മാന ദാനത്തിനും അനുമോദനത്തിനും കൌണ്‍സില്ലര്‍ റിച്ചി മോള്‌ലോയ്, സിസ്റ്റ്ര്! ആന്‍ ഹീലി പ്രസന്റേഷന്‍ കോണ്‍വെന്റ് എന്നിവര്‍ എത്തിചേര്‍ന്നു.

 

Share this news

Leave a Reply

%d bloggers like this: