യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ ബോയിങ് 787 വിമാനത്തില്‍ നിന്ന് പുക ഉയര്‍ന്നു; പൈലറ്റിന്റെ ഇടപെല്‍ ഒഴിവാക്കിയത് വന്‍ അപകടം

ഫ്രാന്‍സ്: മെല്‍ബണില്‍ നിന്നും ലോസ് ആഞ്ചല്‍സിലേക്ക് പുറപ്പെട്ട യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ ബോയിങ് 787-900 ജെറ്റ് വിമാനത്തിനുള്ളില്‍ നിന്നാണ് പുക ഉയര്‍ന്നുന്നത് ശ്രദ്ധയില്‍പ്പെട്ടത്. യാത്ര തിരിച്ച് അര മണിക്കൂറിനുള്ളില്‍ തെന്നെ കോക്പിറ്റിനുള്ളില്‍ നിന്നും പുക ഉയരുകയായിരുന്നു. പുക ഉയര്‍ന്നതിനെ തുടര്‍ന്ന് ഫ്രാന്‍സിലെ ന്യൂ കാലിഡോണിയയിലേക്ക് വിമാനം വഴി തിരിച്ചു വിട്ടു.

പൈലറ്റിന്റെ സമയോചിതമായ ഇടപെലുകള്‍ കൊണ്ടാണ് അപകടം തലനാരിഴയ്ക്ക് ഒഴിവായത്. 256 പേരുമായി ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ നിന്നും ലോസ് ആഞ്ചല്‍സിലേക്ക് പുറപ്പെട്ട വിമാനമാണ് പുക ഉയര്‍ന്നതോടെ വഴിതിരിച്ചു വിട്ടത്.

വിമാനത്തിലെ കോക്പിറ്റില്‍ നിന്നാണ് പുക ഉയര്‍ന്നത്. ഇതോടെ വഴിതിരിച്ചുവിട്ട വിമാനം ന്യൂ കാലിഡോണിയയിലെ ലാ ടൊന്‍ടോട്ട വിമാനത്താവളത്തിലിറക്കി.

Share this news

Leave a Reply

%d bloggers like this: