യുകെയില്‍ മോഡി എക്‌സ്പ്രസ്

ലണ്ടന്‍ : അടുത്തമാസം യുകെ സന്ദര്‍ശിക്കാനെത്തുന്ന മോഡിയെ കാത്ത് മോഡി എക്‌സ്പ്രസ്. യുകെയില്‍ താമസിക്കുന്ന ഇന്ത്യന്‍ വംശജരാണ് ഈ മോഡി എക്‌സപ്രസ് ബസ്സിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. ബസ്സിന്റെ ആദ്യത്തെ യാത്ര കഴിഞ്ഞ ഞായറാഴ്ച ഈലിംഗ് റോഡ് ലിറ്റില്‍ ഇന്ത്യ എന്നറിയപ്പെടുന്ന വെംബ്ലി ട്രാഫാല്‍ഗര്‍ സ്‌ക്വയര്‍ എന്നിവിടങ്ങളിലൂടെയായിരുന്നു. തങ്ങളുടെ ദീപാവലി ആഘോഷങ്ങള്‍ക്കു മുന്നോടിയായിട്ടായിരുന്നു ഇന്ത്യക്കാരുടെ യാത്ര. ഇന്ത്യയില്‍ ചായ് പീ ചര്‍ച്ച ഉണ്ടായിരുന്നെന്നും യുകെയില്‍ അത് ബസ് പേ ചര്‍ച്ച ആഖുമെന്നും യുകെ വെല്‍ക്കംസ് മോദി ഓര്‍ഗനൈസിംഗ് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. നവംബര്‍ 13 ന് വെംബ്ലി സ്റ്റേഡിയത്തില്‍ തങ്ങളെ കാണാനെത്തുന്ന മോഡിയ്ക്കായി ഇന്ത്യക്കാര്‍ ഒരുക്കിവെച്ചിരിക്കുന്നത് ഒരു ഒളിംപിക് സ്റ്റൈലോടുകൂടിയ വരവേല്‍പ്പാണ്. ഏകദേശം 400 ലധികം കമ്മ്യണിറ്റി ഓര്‍ഗനൈസേഷനുകളാണ് ഇതിനായി മു്ന്നിട്ടിറങ്ങുന്നത്. ഇന്ത്യയുടെ പാരമ്പര്യമനുസരിച്ച് തേങ്ങയുടച്ചാണ് ബസ്സിന്റെ സര്‍വ്വീസ് ഉത്ഘാടനം ചെയ്തത്. ഉത്ഘാടകനായ ലോഡ് ഡോളര്‍ പോപ്പറ്റ് ഇന്ത്്യയും യുകെയും തമ്മില്‍ നല്ലൊരു സൗഹൃദം സ്ഥാപിക്കുന്നതിന് ഈ ബസ്സ് സര്‍വ്വീസ് ഉത്തമ ഉദാഹരണമാണെന്ന് വ്യക്തമാക്കി.

മോദി ബ്രിട്ടനിലേക്ക് വരുന്നത് ആകാംഷയോടെ മറ്റു ഇന്ത്യന്‍ കമ്മ്്യൂണിറ്റികള്‍ നോക്കി കാണുംപോലെ താനും സാകൂതം വീക്ഷിക്കുകയാണെന്നു ബ്രെന്‍ഡ് കൗണ്‍സില്‍ ലീഡര്‍ മുഹമ്മദ് ബട്ട് വ്യക്തമാക്കിയ. യുകെ വെല്‍ക്കംസ് മോദി റിസപ്ഷനില്‍ അറുപതിനായിരത്തിലധികം ആളുകള്‍ പങ്കെടുക്കുമെന്നാണ് കണക്കൂട്ടലുകള്‍. അടുത്ത ആഴ്ചകളില്‍ സ്റ്റേഡിയത്തിലേക്കുള്ള പ്രവേശന പാസുകളുടെ വില്‍പന ആരംഭിക്കും. 250 നഗരങ്ങളിലും നിന്നും ടൗണുകളില്‍ നിന്നുമായി നിരവധിയാളുകള്‍ പരിപാടിയില്‍ പങ്കെടുക്കാനുള്ള താല്പര്യം അറിയിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: