യുകെയില്‍ നിന്നും അയര്‍ലണ്ടിലെത്തുന്ന ഇന്ത്യക്കാര്‍ക്ക് 3 മാസം താമസിക്കാവുന്ന പദ്ധതി നീട്ടി

ഡബ്ലിന്‍ : വിസ നേടിയ ശേഷം അയര്‍ലണ്ടിലെത്തുന്ന വിദേശ സഞ്ചാരികളുടെ 3 മാസകാലത്തേയ്ക്കുള്ള ഷോര്‍ട്ട് സ്റ്റേ വിസ നല്‍കുന്ന പദ്ധതി(Irish Shortstay Visa Waiver Programme) 2021 ഒക്ടോബര്‍ വരെ ദീര്‍ഘിപ്പിച്ചു. 18 വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന വിനോദസഞ്ചാരികളുടെ വിസ കാലാവധിയാണ് ദീര്‍ഘിപ്പിച്ചത്. നിയമപ്രകാരം യുകെയിലോ നോര്‍ത്തേണ്‍ അയര്‍ലണ്ടിലോ പ്രവേശിച്ച ബിസിനസുകാര്‍, വിനോദസഞ്ചാരികള്‍ എന്നിവര്‍ക്ക് പ്രത്യേകം ഐറിഷ് വിസ എടുക്കാതെ തന്നെ അയര്‍ലണ്ടില്‍ സഞ്ചരിക്കാമെന്നും മന്ത്രിമാര്‍ വ്യക്തമാക്കി. യുകെ വിസ കാലാവധി തീരുന്നതുവരെയോ, പരമാവധി മൂന്നു മാസം വരെയോ ഇവര്‍ക്ക് അയര്‍ലണ്ടില്‍ താമസിക്കാം.

India, Kazakhstan, Peoples Republic of China, Uzbekistan, Bahrain, Kuwait, Oman, Qatar, Saudi Arabia, the United Arab Emirates, Belarus, Bosnia and Herzegovina, Montenegro, Russian Federation, Serbia, Thailand, Turkey and Ukraine എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിസ കാലാവധി നീട്ടി നല്‍കിയത്.

Share this news

Leave a Reply

%d bloggers like this: