പ്രാര്‍ത്ഥനകള്‍ വിഫലമായി; യുകെയില്‍ കാറിടിച്ച് ഗുരുതരപരിക്കേറ്റ പോള്‍ മരണത്തിന് കീഴടങ്ങി; പോള്‍ ജോണിന്റെ അവയവങ്ങള്‍ ഇനി മറ്റുള്ളവര്‍ക്ക് പുതുജീവനേകും

പ്രാര്‍ത്ഥനകള്‍ വിഫലമാക്കി കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് മാഞ്ചസ്റ്ററിലെ സാല്‍ഫോര്‍ഡ് ഹോപ്പ് ഹോസ്പിറ്റല്‍ ഐസിയുവില്‍ ചികിത്സയിലായിരുന്ന പോള്‍ ജോണ്‍ ഇന്നലെ മരണമടഞ്ഞു. മസ്തിഷ് മരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വെന്റിലേറ്റര്‍ സഹായം നീക്കം ചെയ്യുകയായിരുന്നു. പോളിനായി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയായിരുന്നു മലയാളികള്‍. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പോള്‍ ജോണിനെ സാല്‍ഫോര്‍ഡ് ഹോപ്പ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തലക്ക് കാര്യമായ ക്ഷതമേറ്റ പോളിന്റെ ജീവന്‍ ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹയാത്തോടെ നിലനിറുത്തുകയായിരുന്നു. നാട്ടില്‍ അയര്‍ക്കുന്നം കൂടല്ലൂര്‍ സ്വദേശിയായ ഇദ്ദേഹത്തിന്റെ ഒന്‍പത് വയസ്സുകാരി മകള്‍ക്കും സാരമായ പരിക്കുകള്‍ ഉണ്ട്. അപകടം ഉണ്ടായ ഉടനെ എയര്‍ ആംബുലന്‍സില്‍ ആണ് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്.

ചൊവ്വാഴ്ച വൈകിട്ട് നാലേമുക്കാലോടെ മാഞ്ചസ്റ്റര്‍ വിഥിന്‍ഷായിലെ സെന്റ് ജോണ്‍ സ്‌കൂളിനു സമീപമാണ് അപകടം നടന്നത്. ക്വയര്‍ പ്രാക്റ്റിസ് കഴിഞ്ഞു മകളെ കൂട്ടിക്കൊണ്ട് വരും വഴി റോഡ് മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. ഹോളിഹെഡ്ജ് റോഡിലെ വുഡ്ഹൗസ് ലൈനില്‍ ആണ് അപകടം നടന്നത്. റോഡ് മുറിച്ച് കടക്കുകയായിരുന്ന പോളിനെയും അഞ്ചോലോയെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടം ഉണ്ടായ ഉടനെ എയര്‍ ആംബുലന്‍സില്‍ ആണ് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്.

യുകെ മലയാളികളുടെ പ്രാര്‍ത്ഥനകള്‍ വിഫലമാക്കി വിടവാങ്ങിയ പോള്‍ ജോണിന്റെ അവയവങ്ങള്‍ മറ്റുള്ളവര്‍ക്ക് പുതുജീവനേകും. പോളിന്റെ അവയവങ്ങള്‍ അവയവങ്ങള്‍ ദാനം ചെയ്യുന്നതിന് ബന്ധുക്കള്‍ തീരുമാനിച്ചതിനാല്‍ ആന്തരികാവയവങ്ങള്‍ നീക്കം ചെയ്യുന്നതിന് വേണ്ടി ഭൗതിക ശരീരം വെന്റിലെറ്ററില്‍ നിന്നും വൈകിയാണ് മാറ്റിയത്. തലക്ക് ഗുരുതരമായി പരിക്കേറ്റ പോളിന്റെ ജീവന്‍ രണ്ടു ദിവസമായി ഉപകരണങ്ങളുടെ സഹയാത്തോടെയാണ് നിലനിറുത്തിരുന്നത്.

കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാന്‍ മലയാളി സംഘടന നേതാക്കളും മാഞ്ചെസ്റ്റെര്‍ മലയാളി സമൂഹവും പോളിന്റെ കുടുംബത്തിന് ആശ്വാസവും സഹായവും പിന്തുണയുമായി കൂടെയുണ്ട്. മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടിലെ സ്‌കൈ ഷെഫ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു പോള്‍ . വിഥിന്‍ഷാ ഹോസ്പിറ്റലിലെ എന്‍ഡോസ്‌കോപ്പി വിഭാഗം നഴ്സാണ് ഭാര്യ മിനി.

Share this news

Leave a Reply

%d bloggers like this: