യുഎസ് ധനികന്‍ ജെഫ്രി എപ്സ്റ്റീന്‍ ജയിലില്‍ ആത്മഹത്യ ചെയ്ത നിലയില്‍

ധനികനായ യുഎസ് വ്യവസായി ജെഫ്രി എപ്സ്റ്റീന്‍ ജയിലില്‍ ആത്മഹത്യ ചെയ്തു. സെക്സ് ട്രാഫിക്സ് കേസിലാണ് 66കാരനായ ജെഫ്രി എപ്സ്റ്റീന്‍ ജയിലിലായത്. ജൂലായ് ആറിന് അറസ്റ്റ് ചെയ്യപ്പെട്ടത് മുതല്‍ ജാമ്യമില്ലാതെ ജയിലിലാണ് എപ്സ്റ്റീന്‍.

ജെഫ്രി എപ്സ്റ്റീന്‍ കുറ്റക്കാരനെന്ന് ഇതുവരെ കോടതി വിധിച്ചിട്ടില്ല. കണ്ടാല്‍ എപ്സ്റ്റീനെ പോലൊരാളെ മാന്‍ഹട്ടന്‍ കറക്ഷണല്‍ സെന്ററില്‍ ഇന്നലെ രാവിലെ 7.30ന് ന്യൂയോര്‍ക്ക് ഡൗണ്‍ടൗണ്‍ ഹോസ്പിറ്റലിലേയ്ക്ക് കൊണ്ടുപോയതായി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു .

രാവിലെ 6.38ഓടെ എപ്സ്റ്റീന് ഹൃദയാഘാതം അനുഭവപ്പെട്ടിരുന്നു. എപ്സ്റ്റീന്റെ കഴുത്തിലെ പരിക്ക് സംബന്ധിച്ച് ദുരൂഹതയുണ്ട്. സ്വയം പരിക്കേല്‍പ്പിച്ചതാകാമെന്നും അതല്ല, സഹതടവുകാരന്‍ ആക്രമിച്ചതായിരിക്കാമെന്നും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്.

ന്യൂയോര്‍ക്കിലെ പാം ബീച്ചിലും വിര്‍ജിന്‍ ഐലാന്റിലുമുള്ള തന്റെ വീടുകളില്‍ വച്ച് എപ്സ്റ്റീന് എതിരെ യുവതി ലൈംഗിക ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്നായിരുന്നു ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ബിയര്‍ സ്റ്റേണ്‍സ് എന്ന ഇന്‍വെസ്റ്റ്മെന്റ് ബാങ്കിലൂടെയാണ് 1982ല്‍ ജെഫ്രി എപ്സ്റ്റീന്‍ ബിസിനസ് കുതിപ്പ് തുടങ്ങിയത്.

Share this news

Leave a Reply

%d bloggers like this: