യുഎസില്‍ വീണ്ടും വെടിവയ്പ്; രണ്ടു പേര്‍ കൊല്ലപ്പെട്ടു

അരിസോണ: യുഎസില്‍ രണ്ടു സര്‍വകലാശാലകളില്‍ ഉണ്ടായ വ്യത്യസ്ത ആക്രമണങ്ങളില്‍ രണ്ടു പേര്‍ മരിച്ചു. അരിസോണയിലും ടെക്‌സാസിലുമാണു വെടിവയ്പ് ഉണ്ടായത്. വടക്കന്‍ അരിസോണയിലെ സര്‍വകലാശാലയില്‍ ഉണ്ടായ വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും മൂന്നു പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. തെക്കന്‍ ടെക്‌സാസ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ ഹോസ്റ്റലിലാണു രണ്ടാമത്തെ വെടിവയ്പ് ഉണ്ടായത്. ഇവിടെ ഒരാള്‍ കൊല്ലപ്പെട്ടു. ഒറിഗോണിലെ കോളജില്‍ ഉണ്ടായ വെടിവയ്പില്‍ ഇരകളായവരുടെ വീടുകള്‍ പ്രസിഡന്റ് ഒബാമ സന്ദര്‍ശിച്ചതിനു പിന്നാലെയാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്.

അരിസോണയില്‍ വെടിവയ്പ് നടത്തിയത് ഒന്നാം വര്‍ഷ വിദ്യാര്‍ഥിയും 18 കാരനുമായ സ്റ്റീവന്‍ ജോണ്‍സാണ്. ഡെല്‍റ്റാ ചി ഫ്രറ്റേര്‍നിറ്റി എന്ന സംഘടനയിലെ ആളുകളെയാണു സ്റ്റീവന്‍ ആക്രമിച്ചത്. നിരായുധരായ ആളുകളുടെ നേര്‍ക്കു സ്റ്റീവ് വെടിയുതിര്‍ക്കുകയായിരുന്നു. ടെക്‌സാസിലെ ഹൂസ്റ്റണില്‍ നടന്ന വെടിവയ്പില്‍ കോളജിലെ നവാഗതനാണു കൊല്ലപ്പെട്ടത്. മറ്റൊരു വിദ്യാര്‍ഥിക്കു പരിക്കേല്‍ക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ടു രണ്ടു പേരെ കസ്റ്റഡിയിലെടുത്തതായി ഹൂസ്റ്റണ്‍ പോലീസ് അറിയിച്ചു.
-എജെ-

Share this news

Leave a Reply

%d bloggers like this: