യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ അംഗത്വം ലഭ്യമാക്കാന്‍ പരിശ്രമിച്ച് വരേദ്കര്‍

യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ അംഗത്വം നേടാന്‍ ശ്രമം നടത്തി വരികയാണെന്ന് പ്രധാനമന്ത്രി ലിയോ വരേദ്കര്‍ പ്രസ്താവിച്ചു. മൊണാക്കോ രാജകുമാരന്‍ ആല്‍ബര്‍ട്ടോയുമായി വിക്കലോവില്‍ സാമൂഹിക സേവന സംഘടനകളുടെ അത്താഴവിരുന്നിനിടെയാണ് വരേദ്കര്‍ ഇക്കാര്യം സൂചിപ്പിച്ചത്. അന്താരാഷ്ട്ര തലത്തില്‍ അയര്‍ലണ്ടിന്റെ ശംബ്ദം ഉയരണമെന്ന് പ്രധാനമന്ത്രി എന്ന നിലയില്‍ താന്‍ ആഗ്രഹിക്കുന്നതായും വരേദ്കര്‍ വ്യക്തമാക്കി.

രാജ്യത്തിനു നേരെയുള്ള ഭീകരവാദ വെല്ലുവിളി അന്താരാഷ്ട്ര സമൂഹവുമായി പങ്കവെയ്ക്കാന്‍ യുഎന്‍ അംഗത്വം പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഇതിനുമപ്പുറം ലോകരാഷ്ട്രങ്ങളുമായുള്ള വാണിജ്യ-വ്യാപാര സഹകരണവും അയര്‍ലണ്ട് ലക്ഷ്യമിടുന്നു.

യൂറോപ്യന്‍ ഭൂഘണ്ടത്തിന് പുറത്തേക്ക് ശ്രദ്ധ തിരിക്കാനുള്ള അവസരം കൂടി ഇതോടെ അയര്‍ലന്റിന് വന്നു ചേരുമെന്നാണ് വരേദ്കറിന്റെ കണക്കുകൂട്ടല്‍. ഏഷ്യന്‍ ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കാനുള്ള കര്‍മ്മപദ്ധതികളും അദ്ദേഹത്തിന്റെ രാഷ്ട്ര തന്ത്രത്തില്‍ ഒളിഞ്ഞിരിപ്പുണ്ടെന്നാണ് രാഷ്ട്രീയ വിശകലന വിദഗ്ധരുടെ വിലയിരുത്തല്‍.

 

ഡികെ

Share this news

Leave a Reply

%d bloggers like this: