‘യാഥാസ്ഥിതികരായി ജീവിക്കാന്‍ ഞങ്ങളില്ല’- ബുര്‍ക്കയില്‍ നിന്നും മോചനം നേടുന്ന സൗദി സ്ത്രീകളുടെ എണ്ണം വര്‍ദ്ധിക്കുന്നു

റിയാദ് : തലയും മുഖവും മറയ്ക്കുന്ന ബുര്‍ഖയില്ലാതെ പാശ്ചാത്യ വേഷങ്ങളില്‍ തെരുവിലൂടെ നടക്കുന്ന സ്ത്രീകള്‍ സൗദി അറേബ്യയില്‍ സാധാരണ കാഴ്ചയാവുകയാണ്. സൗദി പൗരകളായ തദ്ദേശീയ സ്ത്രീകള്‍ തന്നെയാണ് പാശ്ചാത്യ വേഷങ്ങളില്‍ നടക്കുന്നത്. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ കഴിഞ്ഞ വര്‍ഷം യുഎസ് ചാനലായ സിബിഎസിന് നല്‍കിയ അഭിമുഖത്തില്‍ ഡ്രസ് കോഡിലെ കര്‍ശന നിബന്ധനകളില്‍ ഇളവ് വരുത്തുമെന്ന നിലപാട് വ്യക്തമാക്കിയിരുന്നു.

പാശ്ചാത്യനിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായുള്ള പരിഷ്‌കരണ നടപടികള്‍ കഴിഞ്ഞ വര്‍ഷം സല്‍മാന്റെ നേതൃത്വത്തില്‍ ത്വരിതപ്പെടുത്തിയിരുന്നു. സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് അവകാശം നല്‍കുകയും സ്റ്റേഡിയങ്ങളില്‍ കായിക മത്സരങ്ങള്‍ കാണാന്‍ സ്ത്രീകള്‍ക്ക് അനുമതി നല്‍കുകയുമടക്കം ചെയ്തിരുന്നു. എങ്കിലും വസ്ത്രധാരണത്തിലെ നിയന്ത്രണങ്ങള്‍ മാറ്റിയിരുന്നില്ല. ഇതിനെതിരെ പ്രതിഷേധവുമായി സ്ത്രീകള്‍ രംഗത്തെത്തി തുടങ്ങുകയും ചെയ്തിരുന്നു.

യാഥാസ്ഥിതികരരെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചുള്ള ഫോട്ടോകള്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്താണ് വനിതാ ആക്ടിവിസ്റ്റുകള്‍ പ്രതിഷേധിച്ചത്. സൗദി പുരോഗമന ചിന്തകളിലേക്ക് മാറുമ്പോഴും ഒരു വിഭാഗം പൗരോഹിത്യം സ്ത്രീകളുടെ വസ്ത്ര നിയന്ത്രണങ്ങള്‍ നിലനിര്‍ത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. എന്നാല്‍ തങ്ങള്‍ക്കു സ്വതന്ത്രരായി ജീവിക്കണമെന്ന ആവശ്യം ഉന്നയിക്കുന്ന സൗദി സ്ത്രീകളുടെ എണ്ണം വര്‍ധിക്കുകയാണ്.

Share this news

Leave a Reply

%d bloggers like this: