യാത്ര മദ്ധ്യേ മരണത്തെ മുഖാമുഖം കണ്ട് ഡെല്‍റ്റ വിമാന യാത്രികര്‍

അറ്റ്‌ലാന്റ : മരണത്തെ നേരില്‍ കണ്ട ഭയം വിട്ടുമാറിയിട്ടില്ല ഡെല്‍റ്റ വിമാനയാത്രികര്‍ക്ക്. യാത്ര മദ്ധ്യേ വിമാനത്തിന്റെ എന്‍ജിന്‍ ഭാഗത്തു ഓറഞ്ച് നിറം പ്രക്ത്യക്ഷമായതോടെ തങ്ങളുടെ മരണം ഉറപ്പിച്ച മട്ടിലായിരുന്നു യാത്രക്കാര്‍. ജൂലൈ 8ന് അറ്റ്‌ലാന്റയില്‍ നിന്നും ബാള്‍ട്ടിമോറയിലേക്ക് പോകുകയായിരുന്ന ഡെല്‍റ്റ വിമാനത്തിലെ യാത്രക്കാര്‍ക്കാണ് ഇതുവരെ അമ്പരപ്പ് മാറായിട്ടില്ലാത്തത്. വിമാനത്തിന് എന്‍ജിന്റെ തകരാര്‍ സംഭവിച്ചതോടെ എന്‍ജിനോട് ചേര്‍ന്നുള്ള ലോഹഭാഗത്ത് ഓറഞ്ച് നിറം പ്രത്യക്ഷ്യപെടുകയായിരുന്നു.

ഉടന്‍ തന്നെ ക്യാബിന്‍ ഭാഗത്തു നിന്ന് ഒരു വലിയ ശബ്ദവും, പുക ഉയരുന്നതും കൂടി കണ്ടതോടെ ഭയപ്പെട്ട യാത്രക്കാര്‍ക്ക് പക്ഷേ തങ്ങള്‍ രക്ഷപെട്ടത് വിശ്വസിക്കാനാകുന്നില്ല. സംഭവത്തെ തുടര്‍ന്ന് വിമാനം നോര്‍ത്ത് കരോളിനയില്‍ അടിയന്തിരമായി തിരിച്ചിറക്കുകയായിരുന്നു. വിമാനം തകരാറിലായതിനെ തുടര്‍ന്ന് തിരിച്ചിറക്കേണ്ടി വന്നതിനാല്‍ യാത്രക്കാര്‍ക്കുള്ള ഭക്ഷണ ചെലവും വിമാനക്കമ്പനി നല്‍കി. എന്‍ജിന്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ച് വിമാനം വീണ്ടും ബാള്‍ട്ടിമോറയിലേക്ക് പറന്നു .

Share this news

Leave a Reply

%d bloggers like this: