യാക്കോബായ സുറിയാനി സഭയുടെ കുടുംബ സംഗമത്തിനുള്ള രജിസ്‌ട്രേഷന്‍ ലണ്ടന്‍ ഇടവകയില്‍ ആരംഭിച്ചു.

യാക്കോബായ സുറിയാനി സഭയുടെ യു കെ റീജിയന്റെ ഏഴാമത് കുടുംബ സംഗമത്തിനുള്ള രജിസ്‌ട്രേഷന്‍ ലണ്ടന്‍ സെന്റ് തോമസ് യാക്കോബായ സുറിയാനി ഇടവകയില്‍ ആരംഭിച്ചു. സഭയുടെ യു കെ റീജിയനില്‍ എല്ലാ വര്ഷവും നടത്തിവരാറുള്ള കുടുംബ സംഗമം ഈവര്‍ഷം സെപ്റ്റംബര്‍ 12, 13 തീയതികളില്‍ അബര്‍ദീനില്‍ വച്ച് നടത്തപ്പെടുന്നു. അബര്‍ദീന്‍ സെന്റ് ജോര്ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകയുടെ ആധിതേയത്തില്‍ നടത്തപ്പെടുന്ന കോണ്‍ഫരണ്‍സിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു ഈ കഴിഞ്ഞ ആഴ്ച ഇടവകയില്‍ വിശുദ്ധ കുര്‍ബാനന്തരം നടന്ന ചടങ്ങില്‍ ഇടവക വികാരി റവ. ഫാ. രാജു ചെറുവിള്ളി ഇടവകയിലെ ആദ്യ രജിസ്‌ട്രേഷന്‍ സ്വീകരിച്ചുകൊണ്ട് ഉത്ഘാടനം നിരവഹിച്ചു. തദവസരത്തില്‍ ഇടവകയുടെ യുകെ കൌണ്‍സില്‍ അംഗം ശ്രി. കെ . തോമസ് മാത്യുവും സന്നിഹിതനായിരുന്നു.

ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമ മേലദ്ദ്യക്ഷന്‍ പരിശുദ്ധ പാത്രയര്‍ക്കീസ് ബാവയുടെയും, കിഴക്കിന്റെ കാതോലിക്ക ആബൂന്‍ മോര് ബസ്സേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവയുടേയും ആശീര്‍വാദത്തോടുകൂടി പരിശുദ്ധ സഭയുടെ യുകെ പാത്രയര്‍ക്കല്‍ വികാരി അഭിവന്യ സഖറിയാസ് മോര് ഫീലക്‌സീനോസ് തിരുമേനിയുടെ ആത്മീയ മേലധ്യക്ഷതയില്‍ യു കെ റീജിയണിലെ എല്ലാ വൈദീകരും, ഡീക്കന്മാരും, കൌണ്‍സില്‍ അംഗങ്ങളും, ഇടവകഅംഗങ്ങളും ഒന്നിക്കുന്ന കുടുംബ സംഗമം അത്യന്തം പ്രാധാന്യമേറിയ ഒന്നാണല്ലോ. ആയതിനാല്‍ എല്ലാ സഭാ അംഗങ്ങളും അവധി കരമീകരിച്ഛ് ഈ കോണ്‍ഫരന്‍സില്‍ പങ്കെടുത്തനുഗ്രഹീതരാകുവാന്‍ യു കെ സഭാ കൌണ്‍സില്‍ അറിയിക്കുന്നു

The Venue address:
Mackie Academy ,
Slug Road ,
Stonehaven,
Aberdeen AB39 3DF.

 

Jose Mathew

Share this news

Leave a Reply

%d bloggers like this: