യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ ഈ വര്‍ഷത്തെ കുടുംബസംഗമം സെപ്റ്റംബര്‍ 27,28 ,29 തിയ്യതികളില്‍ നടക്കും

ഡബ്ലിന്‍: അയര്‍ലണ്ടിലെ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്ള്‍സ് സഭയുടെ ഫാമിലി കോണ്‍ഫറന്‍സ് ഡബ്ലിനിലുള്ള സെന്റ് .വിന്‍സെന്റ്‌സ് കാസില്‍നോക്ക് കോളേജ് കാമ്പസില്‍ വച്ച് സെപ്റ്റംബര്‍ 27,28 ,29 തിയ്യതികളിലായി നടത്തപ്പെടുന്നു.

സെപ്റ്റംബര്‍ 27 വെള്ളിയാഴ്ച വൈകിട്ട് 5 .00 മണിക്ക് കൊടിയേറ്റിനും 5.30 ന് സന്ധ്യാനമസ്‌കാരത്തിനു ശേഷം ഉദ്ഘാടന സമ്മേളനത്തോടെ ആരംഭിച്ച് സെപ്റ്റംബര്‍ 30 ഞായറാഴ്ച രാവിലെ 9.30 ന് അര്‍പ്പിക്കപ്പെടുന്ന വി .കുര്‍ബ്ബാനാനന്തരം, റാലിയോടും, സമാപനസമ്മേളനത്തോടും കൂടി പര്യവസാനിക്കത്തക്ക വിധത്തിലാണ് ക്രമീകരണങ്ങള്‍ ചെയ്തുവരുന്നത് .

ഈ കൂടിവരവിന്റെ മുഖ്യ ചിന്താ വിഷയം ‘ദൈവത്തോടൊപ്പം നടക്കുക ‘ (ഉല്പത്തി 5 :24 )എന്നതാണ് . ഇടവക മെത്രാപോലീത്ത അഭി .ഡോ.മാത്യൂസ് മോര്‍ അന്തിമോസ് തിരുമനസ്സിന്റെ മഹനീയ സാന്നിധ്യവും ഭദ്രാസനത്തിലെ ബഹു. വൈദീകരുടെ നേതൃത്വവും കൂടാതെ മുഖ്യ ചിന്താ വിഷയത്തെ അധികരിച്ചു ബഹു .വിജി വര്‍ഗിസ് ഈപ്പന്‍ അച്ഛന്‍ (CSI ഇടവക ഡബ്ലിന്‍ ) ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കുന്നതായിരിക്കും

വെള്ളി, ശനി ദിവസങ്ങളിലായി മുതിര്‍ന്നവര്‍ക്കും, യുവജനങ്ങള്‍ക്കും സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ക്കും തരംതിരിച്ചുള്ള ക്ലാസുകള്‍, ബൈബിള്‍ ക്വിസ്, ബൈബിള്‍ റഫറന്‍സ് മത്സരങ്ങള്‍, ചിന്താ വിഷയത്തെ ആസ്പദമാക്കിയുള്ള സംവാദങ്ങള്‍ എന്നിവക്ക് പുറമെ സണ്‍ഡേ സ്‌കൂള്‍ കുട്ടികളുടെ കൃസ്തീയ ഗാനമേളയും വാദ്യോപകരണമേളയും , വിവിധയിനം കലാപരിപാടികള്‍ തുടങ്ങിയ ഇനങ്ങളും ഈ വര്‍ഷത്തെ കുടുംബസംഗമത്തില്‍ ക്രമീകരിച്ചിട്ടുണ്ട് .

ഭദ്രാസന തലത്തിലും, ഇടവകതലത്തിലും വിവിധ കമ്മിറ്റികള്‍ രൂപീകരിച്ച് ഫാമിലി കോണ്‍ഫറന്‍സ് അനുഗ്രഹകരമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായി സെക്രട്ടറി ഫാ .ബിജു മത്തായി പാറേക്കാട്ടില്‍ ട്രസ്റ്റീ അഡ്വ. ബിനു ബി .അന്തിനാട്ടു എന്നിവര്‍ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: