യാക്കോബായ സിറിയന്‍ സണ്ഡേസ്‌കൂള്‍ ടീച്ചേഴ്‌സ് ക്യാമ്പ് ഒക്ടോബര്‍ 7 ന് താലയില്‍

ഡബ്ലിന്‍ യാക്കോബായ സിറിയന്‍ സണ്ഡേസ്‌കൂള്‍ അയര്‍ലണ്ട് റിജിയന്‍ സണ്ഡേസ്‌കൂള്‍ ടീച്ചേഴ്‌സ് ക്യാമ്പ് താല സെന്റ് ഇഗ്‌നേഷ്യസ് നൂറോനോ സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വച്ച് ഒക്ടോബര്‍ 7 ശനിയാഴ്ച്ച നടത്തപ്പെടുന്നു.

രാവിലെ 10 മണിക്ക് വി. കുര്‍ബ്ബാനയോടെ ആരംഭിക്കുന്ന ക്യാമ്പില്‍ റെവ. ഫാ. എബി വര്‍ക്കി ക്ലാസ്സ് എടുക്കുന്നു. രാവിലെ 10 മുതല്‍ 4 വരെയാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫാ. ബിജു മത്തായി പാറേക്കാട്ടില്‍ ഡയറക്ടര്‍ 089 423 9359, മി. ജൂബി ജോണ്‍ സെക്രട്ടറി 087 943 2857, മി. തമ്പി തോമസ് ജോ.സെക്രട്ടറി 089 460 2032.

 

Share this news

Leave a Reply

%d bloggers like this: