യാക്കോബായ സഭാ കുടുംബ സംഗമം 2015, പ്രമുഖ കൗണ്‍സിലിംഗ് വിദഗ്ദ്ധന്‍ റവ.ഫാ.എബി വര്‍ക്കി ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കും

 

ഡബ്ലിന്‍: അയര്‍ലണ്ടിലെ യാക്കോബായ സഭാംഗങ്ങളുടെ കുടുംബ സംഗമം 2015 സെപ്റ്റംബര്‍ 25,26,27 തിയതികളിലായി ഡബ്ലിന്‍ കാസില്‍നോക്കിലുള്ള സെന്റ്.വിന്‍സെന്റ് കാസില്‍നോക്ക് കോളേജ് കാമ്പസില്‍ നടക്കും. 25 ന് വൈകിട്ട് 5 മണിക്ക് അയര്‍ലണ്ടിന്റെ പാത്രിയര്‍ക്കല്‍ വികാര്‍ അഭി .യുഹാനോന്‍ മോര്‍ മിലിത്തിയോസ് മെത്രാപോലീത്ത പാത്രിയര്‍ക്കല്‍ പതാക ഉയര്‍ത്തുന്നതോടെ കുടുംബസംഗമത്തിന് തുടക്കമാകും. 26 ന് കുടുംബ നവീകരണ പഠന ക്ലാസ്സുകള്‍, കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമുള്ള പ്രത്യേക പരിശീലന കളരികള്‍, ധ്യാനം എന്നിവ നടക്കും. 27 ന് വി.കുര്‍ബ്ബാന, റാലി, പൊതു സമ്മേളനം എന്നിവയോടെ കുടുംബ സംഗമം സമാപിക്കും

കുടുംബ സംഗമത്തിനോട് അനുബന്ധിച്ചുള്ള ക്ലാസ്സുകള്‍ക്ക് പ്രമുഖ കൗണ്‍സിലിംഗ് വിദഗ്ദ്ധനും പ്രാസംഗികനുമായ റവ.ഫാ.എബി വര്‍ക്കി നേതൃത്വം നല്കും.

Share this news

Leave a Reply

%d bloggers like this: